19 April Friday

ഇല്ലാത്ത വിലക്കുറവ്‌ വാഗ്‌ദാനംചെയ്‌ത്‌ 
മാക്‌സ്‌ ഷോറൂമുകളിൽ കബളിപ്പിക്കുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
കോട്ടയം
മാക്‌സ്‌ ഫാഷൻ ഷോറൂമുകളിൽ ഇല്ലാത്ത വിലക്കുറവ്‌ വാഗ്‌ദാനം ചെയ്‌ത്‌ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ മൂന്നുദിവസത്തേക്ക്‌ മാക്‌സ്‌ ഫാഷൻ ഷോപ്പുകളിൽനിന്ന്‌ വാങ്ങുന്ന വസ്‌ത്രങ്ങളടക്കം എല്ലാസാധനങ്ങളും പകുതി വിലയ്‌ക്ക്‌ ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഇക്കാര്യം വ്യക്തമാക്കി സ്ഥാപനത്തിനു മുന്നിൽ ബോർഡും പ്രദർശിപ്പിച്ചിരുന്നു. എന്നാൽ സാധനം വാങ്ങി ബില്ല്‌ ലഭിക്കുമ്പോഴാണ്‌ പറയുന്നത്ര വിലക്കുറവ്‌  ഇല്ലെന്ന്‌ അറിയുന്നത്‌. ഇക്കാര്യ ചോദിച്ചവരോട്‌ ‘‘ചില ഇനങ്ങൾക്കു മാത്രമേ 50 ശതമാനം ഇളവ്‌ ഉള്ളൂ’’ എന്നായിരുന്നു മറുപടിയെന്ന്‌ ഉപയോക്താക്കൾ പറഞ്ഞു. കുടുംബവുമായി വന്ന്‌ സമയം ചെലവഴിച്ച്‌ തെരഞ്ഞെടുത്ത സാധനങ്ങൾ തിരികെ നൽകാനുള്ള  മടികൊണ്ട്‌ പലരും ഇത്‌ അംഗീകരിച്ച്‌  പണം നൽകുകയായിരുന്നുവെന്നും ഉപയോക്താക്കൾ പറയുന്നു. 
 സാധാരണയായി 50 ശതമാനംവരെ വിലക്കുറവെന്നോ, ചില ഇനങ്ങൾക്ക്‌ നിശ്‌ചിത വിലക്കുറവെന്നോ ആണ്‌ പരസ്യപ്പെടുത്താറുള്ളത്‌. എന്നാൽ  എല്ലാ ഇനങ്ങൾക്കും 50 ശതമാനം വിലക്കുറവെന്ന്‌ ബോർഡ്‌വച്ച്‌ കബളിപ്പിക്കുകയാണ്‌ ഇവിടെ. കോട്ടയം നഗരത്തിൽ രണ്ടിടത്താണ്‌ മാക്സ്‌ ഷോറൂമുകൾ ഉള്ളത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top