01 December Thursday

പികെഎസ്‌ ജാഥയെ വരവേറ്റ്‌ ജില്ല

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരപ്രചാരണ ജാഥ ജില്ലാ അതിർത്തിയായ ചങ്ങനാശേരിയിൽ 
സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ സ്വീകരിക്കുന്നു

കോട്ടയം
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രചാരണ ജാഥയ്‌ക്ക്‌ ജില്ലയിൽ ഉജ്വല വരവേൽപ്പ്‌. ഭൂമി, വീട്‌, മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വകാര്യമേഖലയിൽ തൊഴിൽസംവരണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥമാണ്‌ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ ക്യാപ്‌റ്റനായ സംസ്ഥാന ജാഥയുടെ പര്യടനം.   
 ആലപ്പുഴയിൽനിന്നെത്തിയ ജാഥയെ ചങ്ങനാശേരി പെരുന്ന റെഡ് സ്‌ക്വയറിൽ സ്വാഗതസംഘം ഭാരവാഹികളും പികെഎസ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. ക്യാപ്ടനെയും അംഗങ്ങളെയും സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ മാലയിട്ട് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.  കെ അനിൽകുമാർ, പികെഎസ് ജില്ലാ പ്രസിഡന്റ്‌ ഡോ. കെ എം ദിലീപ്,  സെക്രട്ടറി കെ എസ് രാജു, കർഷകസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രൊഫ എം ടി ജോസഫ്, സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ.  റെജി സഖറിയ, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ്, സെക്രട്ടറി എ എം തമ്പി എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലേക്ക് സ്വീകരിച്ചു.  മുത്തുക്കുടകൾ, ഇരുചക്രവാഹനങ്ങൾ, വാദ്യമേളങ്ങൾ, വിവിധ കലാരൂപങ്ങൾ, കുംഭകുടം എന്നിവ സ്വീകരണത്തിന് മിഴിവേകി. പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിലെ സ്വീകരണ സമ്മേളത്തിൽ  ഡോ. കെ എം ദിലീപ് അധ്യക്ഷനായി. എ എം തമ്പി സ്വാഗതവും കെ പി പ്രശാന്ത് നന്ദിയും പറഞ്ഞു.
പത്തനാട്‌ 
വാഴൂർ ഏരിയയിലെ പത്തനാട്ട്‌ വലിയ വരവേൽപ്പ്‌ നൽകി.  ബൈക്ക്‌ റാലിയുടെയും കുതിരയുമായെത്തിയ പ്രവർത്തകരുടെയും അകമ്പടിയോടെ കറുകച്ചാലിൽനിന്ന്‌ സ്വീകരണകേന്ദ്രത്തിലേക്ക്‌ ജാഥയെ ആനയിച്ചു. സ്വീകരണ ചടങ്ങിൽ പി സി ദാസ്‌ അധ്യക്ഷനായി. സിപിഐ എം നേതാക്കളായ ഗിരീഷ്‌ എസ്‌ നായർ, വി ജി ലാൽ, എ കെ ബാബു, എസ്‌ അനിൽ, അഡ്വ. സി കെ ജോസഫ്‌, അനിയൻ ആറ്റുകുഴി എന്നിവർ സംസാരിച്ചു. 
മുണ്ടക്കയം
മുണ്ടക്കയം ആശുപത്രി പടിക്കൽനിന്ന്‌ ബസ് സ്റ്റാൻഡ് മൈതാനത്തേക്ക്‌ ആനയിച്ചു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. യോഗത്തിൽ പി ആർ ശശി അധ്യക്ഷനായി. എസ് പ്രദീപ് സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങൾക്കുപുറമെ പി ആർ അനുപമ, രേഖാ ദാസ്,  സി വി അനിൽകുമാർ, പി കെ പ്രദീപ്, എം ജി രാജു എന്നിവരും സംസാരിച്ചു.
പാലാ 
സ്‌റ്റേഡിയം ജങ്‌ഷനിൽ സിപിഐ എം നേതാക്കളായ ലാലിച്ചൻ ജോർജ്‌, പി എം ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. ളാലം പാലം ജങ്‌ഷനിലായിരുന്നു സ്വീകരണം. എം ആർ റജിമോൻ അധ്യക്ഷനായി. കെ ശശി സ്വാഗതം പറഞ്ഞു. 
തലയോലപ്പറമ്പ്‌  
കെആർ സ്‌ട്രീറ്റ്‌ ഭാഗത്ത്‌ കെ ശെൽവരാജ്‌, എം പി ജയപ്രകാശ്, സി എൻ സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ വരവേറ്റു. ജില്ലാ ജോ. സെക്രട്ടറി കെ വിജയൻ അധ്യക്ഷനായി. ഉദയപ്പൻ സ്വാഗതം പറഞ്ഞു. 
കടുത്തുരുത്തി
കടുത്തുരുത്തിയിലെത്തിയ ജാഥയെ വിഎച്ച്‌എസ്‌ഇ സ്‌കൂൾ പരിസരത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി വി സുനിലിന്റെ നേതൃത്വത്തിൽ വരവേറ്റു. മാർക്കറ്റ്‌ ജങ്‌ഷനിൽ സ്വീകരണ യോഗത്തിൽ കെ ജയകൃഷ്‌ണൻ അധ്യക്ഷനായി. പി കെ സോമൻ, കെ ടി സന്തോഷ്‌ ഏന്നിവർ സംസാരിച്ചു.
കോട്ടയം
തിരുനക്കര മൈതാനിയിലായിരുന്നു വ്യാഴാഴ്‌ചത്തെ  സമാപനസമ്മേളനം. ഡോ. കെ എം ദിലീപ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, മറ്റ്‌ നേതാക്കളായ അഡ്വ. അനിൽകുമാർ, സി എൻ സത്യനേശൻ, ബി ശശികുമാർ, എ കെ ബാബു, അഞ്ജലി ദേവി എന്നിവർ നേതൃത്വംനൽകി. വർഗ ബഹുജന സംഘടനകൾ മുദ്രാവാക്യംമുഴക്കി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനുപുറമെ വൈസ് ക്യാപ്റ്റൻ വണ്ടിത്തടം മധു, മാനേജർ വി ആർ ശാലിനി, ജാഥാംഗങ്ങളായ എസ് അജയകുമാർ, കെ ശാന്തകുമാരി എംഎൽഎ, സി കെ ഗിരിജ എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top