20 April Saturday
നെല്ല് സംഭരണം

ബാങ്കുകളുടെ കൺസോർഷ്യം 2500 കോടി നൽകും

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
തിരുവനന്തപുരം
നെല്ലിന്റെ സംഭരണവില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈകോ കരാർ ഒപ്പുവച്ചു. എസ്‌ബിഐ നേതൃത്വത്തിൽ കനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്ന്‌ രൂപീകരിച്ച കൺസോർഷ്യമാണ് കരാറിൽ ഒപ്പിട്ടത്. ഇതുപ്രകാരം 6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപയാണ് വായ്പ നൽകുക.  കൺസോർഷ്യം വായ്പയിലൂടെ എല്ലാവർഷവും 21 കോടി രൂപയുടെ ബാധ്യത കുറയും.
നെല്ല് സംഭരിച്ചശേഷം കർഷകർക്ക് അക്കൗണ്ടിലേക്ക് പണം വേഗത്തിൽ നൽകുന്നതിനാണ് പിആർഎസ് വായ്പ പദ്ധതി സപ്ലൈകോ നടപ്പാക്കിയത്. നെല്ലിന്റെ വില കർഷകർക്ക്  വായ്പയിലൂടെ നൽകും. പിന്നീട് ബാങ്കുകൾക്ക് സപ്ലൈകോ പണം നൽകുമ്പോൾ വായ്പ അടച്ചുതീർത്തതായി കനെല്ലിന്റെ സംഭരണവില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈകോ കരാർ ഒപ്പുവച്ചു. ണക്കാക്കും. സർക്കാർ ജാമ്യം നിൽക്കുന്നതിനാലാണ് കൺസോർഷ്യം കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ നൽകുന്നത്. 0.75 ശതമാനം ഗാരന്റി കമീഷൻ സപ്ലൈകോ സർക്കാരിന് നൽകും. 
കൺസോർഷ്യത്തെ പ്രതിനിധാനം ചെയ്‌ത്‌ എസ്ബിഐ അസി. ജനറൽ മാനേജർ ഡോ. എസ്  പ്രേംകുമാർ, കനറ ബാങ്ക് ചീഫ് മാനേജർ ജി പ്രഭാകർ രാജു, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത് വി മാത്യു എന്നിവരും സപ്ലൈകോ ഫിനാൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ആർ എൻ സതീഷും കരാറിൽ ഒപ്പുവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top