20 April Saturday
കുട്ടികളുടെ വാക്സിനേഷൻ

കോട്ടയം സംസ്ഥാനത്ത്‌ രണ്ടാമത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
കോട്ടയം
കോവിഡ്‌ വാക്‌സിൻ സ്വീകരിച്ച കുട്ടികളുടെ എണ്ണത്തിൽ ജില്ല ബഹുദൂരം മുന്നിൽ. അഞ്ച്‌ താലൂക്കുകളിലും കൂടി 12 –- 14 പ്രായക്കാരിൽ ആദ്യ ഡോസ്‌ കുത്തിവയ്‌പ്പ്‌ എടുത്തവർ 78.9 ശതമാനവും രണ്ടാം ഡോസ്‌ എടുത്തവർ  39.4 ശതമാനവുമാണ്‌. സംസ്ഥാനത്ത്‌ രണ്ടാം സ്ഥാനത്താണ്‌ കോട്ടയം.
   ജില്ലയിൽ സാർവത്രിക വാക്‌സിനേഷനിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്‌ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന്‌ ആരോഗ്യവകുപ്പിൽ വാക്‌സിനേഷൻ ചുമതലയുള്ള റിപ്രൊഡക്ടീവ്‌ ആൻഡ്‌ ചൈൽഡ്‌ ഹെൽത്ത്‌ ഓഫീസർ ഡോ. സി ജെ സിതാര പറഞ്ഞു. വാക്‌സിനെടുത്ത 12ന്‌ മേൽ പ്രായമുള്ള കുട്ടികളിൽ ആദ്യഡോസ്‌ സ്വീകരിച്ചവർ 16,76,076 പേർ വരും 99.6 ശതമാനം. രണ്ടാം ഡോസ്‌ സ്വീകരിച്ചവർ 14,72,714 പേർ 87.5 ശതമാനം. 12 –- 14 പ്രായക്കാരിൽ ആദ്യ ഡോസ്‌ 43,857 പേരും (78.9 ശതമാനം) രണ്ടാം ഡോസ്‌ 21,899 പേരും (39.4 ശതമാനം) സ്വീകരിച്ചു. 15 –- 17 പ്രായക്കാരിൽ ആദ്യ ഡോസ്‌ 71,350 പേർക്കും (83.5 ശതമാനം) രണ്ടാം ഡോസ്‌ 53,325 പേർക്കും (62.4 ശതമാനം) നൽകി. 18 ന്‌ മേൽ പ്രായമുള്ളവരിൽ 15,60,869 പേർ ആദ്യ ഡോസും (99.9 ശതമാനം) 13,97,490 പേർ രണ്ടാം ഡോസും (89.4 ശതമാനം) സ്വീകരിച്ചു. ഈ വിഭാഗത്തിൽ മുൻകരുതൽ ഡോസ്‌ എടുത്തവർ 1,49,123 പേർ (23.1 ശതമാനം) വരും. ആരോഗ്യ പ്രവർത്തകരായി ജില്ലയിലുള്ള 38,706 പേരും (100 ശതമാനം) ആദ്യ ഡോസ്‌ സ്വീകരിച്ചു. രണ്ടാം ഡോസ്‌ 36,321 പേരും (93.8 ശതമാനം) എടുത്തു. ആരോഗ്യപ്രവർത്തകരെ സഹായിക്കുന്ന 32,141 മുൻനിര പ്രവർത്തകർ എല്ലാവരും (100 ശതമാനം) ആദ്യ ഡോസ്‌ എടുത്തു. രണ്ടാം ഡോസ്‌ 30,611 പേർ (95.2 ശതമാനം) സ്വീകരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top