29 March Friday

ജില്ലയില്‍ കഴിഞ്ഞവര്‍ഷം ബാങ്കുകള്‍ നല്‍കിയത് 29,757 കോടിയുടെ വായ്പ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
കോട്ടയം
ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകൾ വായ്പയായി നൽകിയത്  29,757 കോടി രൂപ. കലക്ടർ ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ബാങ്കിങ്‌ അവലോകന സമിതി യോഗത്തിന്റേതാണ് വിലയിരുത്തൽ. 56,518 കോടിയാണ് നിക്ഷേപം. 
   കഴിഞ്ഞ സാമ്പത്തികവർഷത്തെ മാർച്ച് 31 ന് അവസാനിച്ച നാലാംപാദത്തിൽമാത്രം ജില്ലയിൽ വിവിധ ബാങ്കുകൾ 17,173 കോടി രൂപയുടെ വായ്പനൽകി. ഇതിൽ  കാർഷിക മേഖലയിൽ 6,269 കോടിയും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ 2,071 കോടി രൂപയും വായ്പ അനുവദിച്ചു. 1,742 കോടി രൂപയാണ് വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണനാ മേഖലയിൽ നൽകിയത്. 10,082 കോടി രൂപ മുൻഗണനാ മേഖലയിലാണ് അനുവദിച്ചത്.
   യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യാതിഥിയായി. ലീഡ് ബാങ്ക്‌ ജില്ലാ മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ആർബിഐ എൽഡിഒ എ കെ കാർത്തിക്, എസ്ബിഐ കോട്ടയം റീജിയണൽ മാനേജർ ബി ബിജേഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം വി ലൗലി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top