20 April Saturday

കടുത്തുരുത്തിയില്‍ കേരള കോണ്‍​ഗ്രസ് എം ജോസ് വിഭാ​ഗത്തിന്റെ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
കടുത്തുരുത്തി
കടുത്തുരുത്തിയിൽ കേരള കോൺ​ഗ്രസ് എം ജോസ് വിഭാ​ഗത്തിന്റെ  പ്രകടനം. നൂറ് കണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ അണിനിരന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പ്രാദേശിക വിഷയത്തിൽ കേരളാ കോൺഗ്രസ് എമ്മിനോട് യുഡിഎഫ് കാട്ടിയ രാഷ്ട്രീയ വഞ്ചനക്കെതിരെ ചെയർമാൻ ജോസ് കെ മാണി എംപിയുടെ നിലപാടുകൾക്ക് പിന്തുണച്ചാണ്‌ പ്രകടനം. കഴിഞ്ഞ 38 വർഷമായി യുഡിഎഫിന് നെടുനായകത്വം വഹിച്ച കെ എം മാണിയുടെ ആത്മാവിനോട്  ഇപ്പോഴത്തെ യുഡിഎഫ് നേതൃത്വം കാണിച്ച അവഹേളനത്തിലും വഞ്ചനയിലും വൈകാരിക ക്ഷോഭത്തോടെയാണ് പ്രവർത്തകർ പങ്കുചേർന്നത്. 
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി കോട്ടയത്ത് വാർത്താസമ്മേളനം നടത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ നൂറു കണക്കിന് പ്രവർത്തകരാണ് പിന്തുണയുമായി കടുത്തുരുത്തിയിൽ ഒത്തുചേർന്നത്. നിയോജകമണ്ഡലം പ്രസിഡന്റ്‌ പി എം മാത്യു, ജില്ലാപഞ്ചായത്ത് പാർലമെന്ററി പാർടി ലീഡർ സക്കറിയാസ് കുതിരവേലി, ബിജു മറ്റപ്പള്ളി, പി സി കുര്യൻ, സിറിയക് ചാഴികാടൻ, ടി എ ജയകുമാർ, ജോസ് തോമസ് നില്പനക്കൊല്ലി, കെ ടി സിറിയക്, പി ടി ജോസ് പുറത്തേൽ, പൗലോസ് കടമ്പക്കുഴി, കെ സി മാത്യു, തോമസ് അരയത്ത്, സാബു കുന്നേൽ, പി ടി കുര്യൻ, പി ഡി രാധാകൃഷ്ണൻ നായർ, പ്രസാദ് ചെമ്മല, സിബി മാണി, പി എൽ ഏബ്രഹാം,സണ്ണി പുതിയിടം, തോമസ് പുളിക്കിയിൽ, റോയി മലയിൽ, സൂസൻ ഗർവാസീസ്, നയന ബിജു, പി ടി ജോർജ്, ലൂക്കാ മംഗലായിപ്പറമ്പിൽ, ജോണി ഒറവങ്കര, സേവിയർ കൊല്ലപ്പള്ളി, കുരുവിള ആഗസ്തി, പാപ്പച്ചൻ വാഴയിൽ, തങ്കച്ചൻ പാറയിൽ, ബ്രൈറ്റ്‌ വട്ടനിരപ്പേൽ, അലക്‌സാണ്ടർ കുതിരവേലി എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top