19 April Friday
എയ്ഞ്ചൽവാലിയിൽ പട്ടയമേള ഇന്ന്‌

ഭൂമിയുടെ അവകാശികളാകും മലയോരജനത

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
കാഞ്ഞിരപ്പള്ളി
ഏഴ്‌ പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലെ കൈവശ കൃഷിക്കാർ പട്ടയ ഉടമകളായി മാറും. 
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇവർക്ക് പട്ടയം നൽകിയെങ്കിലും ഇത് ബാങ്കുകളിൽ പണയപ്പെടുത്തുന്നതിനോ ഭുമി കൈമാറ്റം ചെയ്യുന്നതിനോ കഴിയില്ലായിരുന്നു. തലമുറകളായി കൈവശമുണ്ടായിരുന്ന ഭൂമിയിൽ കൃഷിചെയ്‌ത 800  കുടുംബങ്ങൾക്ക്‌  ഉപാധിരഹിത പട്ടയമെന്നത് സ്വപ്നം മാത്രമായി. 
കർഷകജനതയുടെ ആവശ്യം തിരിച്ചറിഞ്ഞ്‌ രണ്ടാം പിണറായി സർക്കാർ അവരെ ചേർത്തുപിടിച്ചു. 2016ൽ അനുവദിച്ച 855 പട്ടയങ്ങൾ റദ്ദുചെയ്താണ് പുതിയ പട്ടയങ്ങൾ നൽകുക. 2015ൽ പട്ടയം ലഭിക്കാത്തവർക്കും പുതുതായി പട്ടയം നൽകും.1950കളിൽ അന്നത്തെ തിരു-–-കൊച്ചി സർക്കാർ ഗ്രോ മോർഫുഡ് പദ്ധതി പ്രകാരം കൃഷിക്കാർക്കും വിമുക്ത ഭടൻമാർക്കും നൽകിയതാണ്‌ പമ്പാവാലി-, എയ്ഞ്ചൽവാലി മേഖലയിലെ ഭൂമി.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ആദ്യ നിയമസഭാ സമ്മേളനത്തിൽ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പട്ടയപ്രശ്നം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രിക്കും അദ്ദേഹം കത്തുനൽകി. തുടർന്നാണ്‌ പട്ടയം നൽകാൻ തീരുമാനിച്ചത്.  
ചൊവ്വ പകൽ 11ന് എയ്ഞ്ചൽവാലി സെന്റ്‌ മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പട്ടയമേള നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ രാജൻ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top