25 April Thursday

ആവശ്യക്കാർക്ക്‌ മരുന്നെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
 
കോട്ടയം
കോവിഡ്‌ –- 19 ജാഗ്രതയുടെ ഭാഗമായി സർക്കാരുമായി സഹകരിച്ച്‌ മരുന്ന്‌ മൊത്ത –- ചില്ലറ വ്യാപാരത്തിന്‌ ഹെൽപ്‌ ഡെസ്‌ക്‌ പ്രവർത്തനം തുടങ്ങിയതായി ഓൾ കേരള കെമിസ്‌റ്റ്‌സ്‌ ആൻഡ്‌ ഡ്രഗ്ഗിസ്‌റ്റ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ എവിടെയും ആവശ്യക്കാർക്ക്‌ മരുന്ന്‌ എത്തിച്ചുനൽകും. ഡ്രഗ് ഇൻസ്‌പെക്ടർ ഡോ. അജു ജോസഫ്‌ കുര്യന്റെ മാർഗനിർദേശത്തോടെയാണിത്‌. മരുന്നുകൾ  കുറിപ്പടിയോടെ മാത്രമേ മെഡിക്കൽ ഷോപ്പുകൾ നൽകൂ. സൈക്കോട്രോപ്പിക്‌ മരുന്നിനായി സമീപിക്കുന്നവരുടെ വിവരം ഹെൽപ്‌ ഡെസ്‌കിനെയോ അധികൃതരെയോ അറിയിക്കും. 
ഹെൽപ്പ്‌ ഡെസ്‌കിലുള്ളവർ: കെ ജോസഫ്‌ സെബാസ്‌റ്റ്യൻ, ഇബ്രാഹിം ഷറഫുദ്ദീൻ, കെ ജെ ആന്റണി, എൻ എസ്‌ ഹരി, സന്തോഷ്‌ പി മാണി, ഷൈല രാജൻ. ഫോൺ: 9446080834, 9447258043.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top