19 December Friday

ബിഎസ്‌എൻഎൽ ചിത്രരചനാ മത്സരം

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
കോട്ടയം
ബിഎസ്‌എൻഎൽ സ്ഥാപിത ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ 10 വയസ്സുവരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി "സ്മാർട്ട് ലേണിങ്  ബിഎസ്‌എൻഎൽ ഭാരത്ഫൈബറിലൂടെ’ എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്തവർക്ക്‌ സർട്ടിഫിക്കറ്റും സമ്മാനവും നൽകി. ജില്ലാതല വിജയികൾക്ക് സൗജന്യ ഫൈബർ കണക്ഷനാണ് സമ്മാനം.
കോട്ടയത്തെ ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോമോൻ ജോസഫ്, അസി. ജനറൽ മാനേജർ ബിജു ജോസഫ് പൗവത്ത്‌ എന്നിവർ സംസാരിച്ചു.  കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും നടത്തിയ പരിപാടികളിൽ  ഡെപ്യൂട്ടി ജനറൽ മാനേജർ ലൗലി ജോസഫ്, ഡെപ്യൂട്ടി ജനറൽ മാനേജർ  എസ് രാമചന്ദ്രൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top