18 December Thursday

ഗ്രാമീൺ ബാങ്കിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
കോട്ടയം
കേരള ഗ്രാമീൺ ബാങ്കിൽ വർഷങ്ങളായി താൽക്കാലിക ജോലിയിൽ തുടരുന്ന ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള ഗ്രാമീൺ ബാങ്ക് ടെമ്പററി എംപ്ലോയീസ് യൂണിയൻ പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. താൽക്കാലിക ജീവനക്കാർക്ക് സ്പെഷ്യൽ അലവൻസ്‌ അനുവദിക്കണം. പിഎഫ്‌ ഇല്ലാത്തവർക്ക് പിഎഫ്‌ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെജിബി ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെജിബിഒയു ജില്ലാ പ്രസിഡന്റ്‌ വി എസ്‌ ബില്ലി ഗ്രഹാം അധ്യക്ഷനായി. ബിടിഇഎഫ് ജില്ലാ സെക്രട്ടറി തുഷാര എസ് നായർ, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി കെ കെ ബിനു, കെജിബിഇയു/ഒയു കേന്ദ്ര കമ്മിറ്റിയംഗങ്ങളായ രമ്യാ രാജ്, സി ലക്ഷ്മി, എബിൻ എം ചെറിയാൻ, വി പി ശ്രീരാമൻ, കെജിബിഒയു ജില്ലാ സെക്രട്ടറി എം ആർ നിധീഷ്, കെജിബിഇയു ജില്ലാ പ്രസിഡന്റ്‌ ആർ ശ്രീകാന്ത്, ആർ അജേഷ്‌ എന്നിവർ സംസാരിച്ചു.
സമ്മേളനം ആർ അജേഷിനെ പ്രസിഡന്റായും എസ്‌ സരിതയെ വൈസ് പ്രസിഡന്റായും ജോമോൻ മാത്യുവിനെ സെക്രട്ടറിയായും സന്തോഷ് ജോസഫിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. പതിനൊന്നംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top