25 April Thursday

യുവജനതയെ ലഹരിവിമുക്തമാക്കാനുള്ള ക്യാമ്പയിനിൽ പങ്കാളികളാകുക: കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കോട്ടയം
യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന്‌ മോചിപ്പിക്കാനുള്ള ക്യാമ്പയിനിൽ ജില്ലയിലെ നഴ്സുമാർ പങ്കാളികളാകണമെന്ന്‌ കെജിഎൻഎ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക, വർഗീയതയെ ചെറുക്കുക, അടിസ്ഥാന ശമ്പളത്തിന്റെ 15%റിസ്ക് അലവൻസ് അനുവദിക്കുക, നഴ്സിങ്‌ ഇതരജോലികളിൽ നേഴ്‌സുമാരെ ഒഴിവാക്കുക, നഴ്സിങ്‌ ഡയറക്റ്ററേറ്റ് സ്ഥാപിക്കുക, ഹോമിയോ നഴ്സുമാരുടെ തസ്‌തികമാറ്റം, ശമ്പളത്തിലെ അപാകതകൾ  എന്നിവ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
ബുധൻ രാവിലെ എസ്‌പിസിഎസ്‌ ഹാളിൽ പ്രസിഡന്റ്‌ വി ജി ബിന്ദുഭായി പതാക ഉയർത്തി. സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി ജി ബിന്ദുബായി അധ്യക്ഷയായി. വി ഡി മായ, ടി ജെ മറിയ പ്രസീഡിയവും, മാത്യു ജയിംസ്‌, എം രാജശ്രീ എന്നിവർ മിനിട്‌സ്‌ കമ്മിറ്റിയും നിയന്ത്രിച്ചു.
എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, കോൺഫെഡറേഷൻ ഓഫ്‌ സെൻട്രൽ ഗവ. എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ ജില്ലാ സെക്രട്ടറി രാജേഷ്‌ ഡി മാന്നാത്ത്‌, കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്‌, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ഹേന ദേവദാസ്‌, കെജിഎസ്‌എൻഎ യൂണിറ്റ്‌ സെക്രട്ടറി പി പി പ്രഭാത്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്‌ സ്വാഗതവും, ജില്ലാ സെക്രട്ടറിയറ്റംഗം വി ആർ രാജു നന്ദിയും പറഞ്ഞു. മാത്യു ജെയിംസ്‌ രക്തസാക്ഷി പ്രമേയവും, അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഉച്ചക്ക്‌ ശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു. വി ഡി മായ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്‌ റിപ്പോർട്ടും, ജെ രതീഷ്‌ ബാബു വരവ്‌ ചിലവ്‌ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം ആർ രജനി, സംസ്ഥാന കമ്മിറ്റിയംഗം സി സി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ജോ. സെക്രട്ടറി എം രാജശ്രീ സ്വാഗതവും, ജില്ലാ സെക്രട്ടറിയറ്റംഗം എം എസ്‌ ബീന നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top