28 September Thursday

ബോട്ട്‌ എത്തുന്നില്ല പോള നിറഞ്ഞ് കോടിമത

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

പോള നിറഞ്ഞ കോട്ടയം ബോട്ട് ജെട്ടി

കോട്ടയം
പോള തിങ്ങിനിറഞ്ഞതോടെ കോടിമത ബോട്ട് ജെട്ടിയിലേക്ക് സർവീസ്‌ ബോട്ട് എത്താതായി. ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസിനും തടസ്സം നേരിടുന്നു. കോടിമത ബോട്ടുജെട്ടി മുതൽ കാഞ്ഞിരം വെട്ടിക്കാട്ടുമുക്കുവരെയാണ് പോള നിറഞ്ഞുകിടക്കുന്നത്‌.  ജലപാതയിൽ പോളതിങ്ങിയതിനെ തുടർന്ന്  ഒരുമാസമായി ജെട്ടിയിലേക്ക് ബോട്ട് എത്താറില്ല.   കാഞ്ഞിരം –-ആ ലപ്പുഴ മൂന്ന് ബോട്ടുകളും സർവീസ്‌  നടത്തുന്നുണ്ട്.
കോടിമതയിലെത്തുന്നവർ ബോട്ടിൽ കയറണമെങ്കിൽ കാഞ്ഞിരത്ത് എത്തേണ്ട സ്ഥിതിയാണ്. സ്‌കൂൾ തുറക്കുന്ന സമയമായിട്ടും പോള നീക്കം ചെയ്ത് ജലപാത പുനഃസ്ഥാപിക്കാൻ നഗരസഭാ അധികൃതരും ശ്രമിക്കുന്നില്ല.  
പോള നിറഞ്ഞ പാതയിലൂടെ ബോട്ട് പോകുമ്പോൾ പ്രൊപ്പല്ലറിൽ പുല്ലും പോളയും കുരുങ്ങി ബോട്ട് നിന്നുപോകുന്നതിനും കേടുപാടുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. പോള നീക്കം ചെയ്യുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും നാളിതുവരെ നടപടിയില്ല. പുത്തൻതോട്ടിലൂടെ കടന്നുപോകുന്ന ചുങ്കത്ത്‌ മുപ്പതിൽ പാലത്തിന്റെ തകർച്ചയും ബോട്ട് സർവീസിന് തടസ്സം സൃഷ്ടിക്കുന്നു. അഞ്ച്  പൊക്ക് പാലങ്ങളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top