20 April Saturday
കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ

എൽഡിഎഫ്‌ പ്രതിഷേധ സംഗമം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
കോട്ടയം
കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യത്ത്‌ ഇടതുപക്ഷ പാർടികൾ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എൽഡിഎഫ്‌ നേതൃത്വത്തിൽ തിങ്കൾ ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ വൈകിട്ട്‌ അഞ്ചിന്‌ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. രാജ്യത്ത്‌ വിലക്കയറ്റവും തൊഴിലില്ലായ്‌മയും അനിയന്ത്രിതമായി വർധിക്കുകയാണ്‌. രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുന്നു. 
പെട്രോളിയം ഉൽപന്നങ്ങളുടെ വില 70 ശതമാനവും തൽഫലമായി പച്ചക്കറിവില 20 ശതമാനവും വർധിച്ചു. പാചകവാതക വിലയും അടിക്കടി കൂട്ടുന്നു. പൊതു സമ്പ്രദായത്തിലൂടെ ഗോതമ്പ്‌ വിതരണം പുനരാരംഭിക്കുക, ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പൊതുവിതരണത്തിൽ ഉൾപ്പെടുത്തി പൊതുവിതരണം ശക്തിപ്പെടുത്തുക, വരുമാന നികുതി പരിധിക്ക്‌ താഴെയുള്ള കുടുംബങ്ങൾക്ക്‌ പ്രതിമാസം 7500 രൂപ നേരിട്ട്‌ നൽകുക, തൊഴിലുറപ്പ്‌ പദ്ധതിയുടെ വിഹിതം വർധിപ്പിക്കുക, തൊഴിലില്ലായ്‌മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമനിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രതിഷേധ സംഗമം. 
  പ്രതിഷേധ സംഗമങ്ങൾ വൻവിജയമാക്കണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ ടി ആർ രഘുനാഥൻ അഭ്യർഥിച്ചു.   
ഏരിയകളിലെ സമര കേന്ദ്രങ്ങളും ഉദ്‌ഘാടകരും: കോട്ടയം–-- വൈക്കം വിശ്വൻ. എ വി റസൽ പങ്കെടുക്കും. വൈക്കം–-- പി കെ ഹരികുമാർ, തലയോലപ്പറമ്പ്-–- ആർ സുശീലൻ, കടുത്തുരുത്തി–- -രാജീവ് നെല്ലിക്കുന്നേൽ, ഏറ്റുമാനൂർ–- കെ സുരേഷ് കുറുപ്പ്,  പാലാ–- സി കെ ശശിധരൻ, പൂഞ്ഞാർ–- -സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കാഞ്ഞിരപ്പള്ളി–- അഡ്വ. പി കെ സന്തോഷ്‌കുമാർ, കറുകച്ചാൽ–- -കെ എം രാധാകൃഷ്ണൻ, പുതുപ്പള്ളി–- -അഡ്വ. കെ ആർ രാജൻ, അയർക്കുന്നം–- -ടി ആർ രഘുനാഥൻ, ചങ്ങനാശേരി–- ജോബ് മൈക്കിൾ എംഎൽഎ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top