29 March Friday
രണ്ടുവർഷംകൊണ്ട്‌ ജില്ലയിൽ നൽകിയത് 3,228 വീടുകൾ

വിജയപുരത്തെ ലൈഫ് ഫ്ളാറ്റ് ഏപ്രിലിൽ കൈമാറും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
കോട്ടയം
രണ്ടുവർഷം കൊണ്ട്‌ ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ചുനൽകിയത് 3,228 വീടുകൾ. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്. ലൈഫ്‌ പദ്ധതി ജില്ലയിൽ ഇതുവരെ 12,638 വീടുകൾ പൂർത്തിയാക്കി.   
വിജയപുരം പഞ്ചായത്തിലെ പൊൻപള്ളി വാർഡിൽ നിർമാണം പൂർത്തിയാക്കിയ 44 വീടുകളുള്ള ഫ്ലാറ്റ്‌ സമുച്ചയം ഏപ്രിലിൽ ഗുണഭോക്താക്കൾക്ക് കൈമാറും. 6.4 കോടിയാണ്‌ ചെലവ്‌. രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ളാറ്റുകൾ. ഇവിടെ 42 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കും. അമെനിറ്റികൾക്കായി രണ്ട് യൂണിറ്റുകൾ ഉപയോഗപ്പെടുത്തും. 
അതിദാരിദ്ര നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഭൂരഹിത, ഭവനരഹിതരായ 206 കുടുംബങ്ങളിൽ, ലൈഫ് പട്ടികയിൽ ഉൾപ്പെട്ട 40 പേരുമായി വീടിനുള്ള കരാർ ഒപ്പിട്ടു.  
ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത കുടുംബങ്ങൾക്ക് ഭവനനിർമാണത്തിനായി ഭൂമി കണ്ടെത്താൻ ‘മനസോട് ഇത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ 110 സെന്റ് സ്ഥലം ജില്ലയിൽ സൗജന്യമായി ലഭിച്ചു. വെള്ളൂർ പഞ്ചായത്തിൽ 100 സെന്റ് സ്ഥലവും കോട്ടയം നഗരസഭയ്ക്ക് 10 സെന്റ് സ്ഥലവും ലൈഫ് മിഷൻ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top