18 April Thursday

അത്താണിയായി ‘അഭയം’

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 കോട്ടയം

ദുരന്ത മുഖത്ത്‌ നിൽക്കുന്ന ജനതയ്‌ക്ക്‌ സാഹയവുമായി അഭയം എത്തുമെന്ന ഉറപ്പാണ്‌ കോട്ടയത്തുക്കാർക്ക്‌. പ്രളയകാലത്തെന്നപോലെ ഇപ്പോഴും അഭയത്തിന്റെ ആശ്വാസകരങ്ങൾ ദുരിതം അനുഭവിക്കുന്നവർക്കിടയിലേക്ക്‌ എത്തിക്കഴിഞ്ഞു.  കോവിഡ്‌ 19 പ്രതിരോധത്തിന്‌ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്‌ സാനിറ്റൈസറും, മുഖാവരണവുമാണ്‌. ഇവയുടെ ലഭ്യതക്കുറവ്‌ വന്നപ്പോൾ അവ ഉണ്ടാക്കുന്നതിലേക്ക്‌ അഭയം തിരിഞ്ഞു. സാനിറ്റൈസറും മാസ്‌കും നിർമിച്ച്‌ നിരവധി സംഘടനകൾ അഭയത്തിന്‌ സൗജന്യമായി നൽകി. പിന്നീട്‌  സ്വന്തമായി തൂവാല നിർമിച്ച്‌  പ്രതിരോധത്തിന്‌ പുതിയ വഴിതെളിച്ചു. 
കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി, ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ജില്ലയിലെ പൊലീസ്‌ ഉദ്യോഗസ്ഥർക്കും തൂവാലയും സാനിറ്റൈസറും നൽകി. ഒപ്പം ലഭ്യമായ മാസ്‌കുകളും വിതരണം ചെയ്‌തു. ഒരു ലഷം തൂവാലയാണ്‌ വിതരണം ചെയ്യുന്നത്‌.  
 
ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണം കിട്ടാതായവർക്ക്‌  കൈത്താങ്ങായി ജനകീയ ഹോട്ടൽ. കോട്ടയം തിരുനക്കര ക്ഷേത്രത്തിന്‌ മുമ്പിലുള്ള ബസന്ത്‌ ഹോട്ടലാണ്‌ അഭയത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടലായി പ്രവർത്തനം ആരംഭിച്ചത്‌. 12 കേന്ദ്രങ്ങളിലാണ്‌ ഭക്ഷണശാലകൾ ആരംഭിക്കുന്നത്‌. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണം വാങ്ങാൻ പണമില്ലാത്തവർക്കും സൗജന്യമായി ആഹാരം നൽകും. അഭയത്തിന്റെ വളണ്ടിയർമാർ ആവശ്യക്കാർക്ക് വീടുകളിലും എത്തിച്ച് നൽകും. 
മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മൂന്നുനേരം ഭക്ഷണം സൗജന്യമായി എത്തിച്ചുനൽകുന്നു. ഇതിനായി മെഡിക്കൽ കോളേജ്‌ ബസ്‌റ്റാൻഡിന്‌ സമീപമുള്ള കരുണ ഹോട്ടലും ജനകീല ഹോട്ടലായി പ്രവർത്തിക്കുന്നു. 
കോട്ടയത്തെ ജനകീയ ഹോട്ടലിന്റെ ഉദ്‌ഘാടനം അഭയം ഉപദേശകസമിതി ചെയർമാൻ വി എൻ വാസവൻ നിർവഹിച്ചു. ഫാ. മൈക്കിൽ വെട്ടിക്കാട്ട്‌,  ഉപദേശകസമിതി അംഗങ്ങളായ ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്‌ണൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്‌, കെ ആർ അജയ്‌, വി പി ടിന്റു, ഏരിയ ചെയർമാൻ ബി ശശികുമാർ, കൺവീനർ സി എൻ സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു. ബന്ധപ്പെടേണ്ട നമ്പർ: 9446030312, 9447246682.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top