24 April Wednesday
കോട്ടയം നഗരസഭയിലെ യുഡിഎഫ്‌ ദുർഭരണം

സിപിഐ എം പ്രതിഷേധം അലയടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
കോട്ടയം 
കോട്ടയം നഗരസഭയിലെ വികസന സ്‌തംഭനത്തിനും ദുർഭരണത്തിനുമെതിരെ സിപിഐ എം നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഉപരോധത്തിൽ പ്രതിഷേധമിരമ്പി. ശനി രാവിലെ എട്ട്‌ മുതൽ നൂറുകണക്കിന്‌ പ്രവർത്തകരാണ്‌ നഗരസഭയുടെ ഇരുഗേറ്റുകളിലും ഉപരോധം തീർത്തത്‌. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉപരോധം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം സി എൻ സത്യനേശൻ അധ്യക്ഷനായി.
നഗരസഭയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ തുടർച്ചയായി നടത്തുന്ന സമരപരിപാടികൾക്ക്‌ മുന്നോടിയായാണ്‌ ഉപരോധം സംഘടിപ്പിച്ചത്‌. യുഡിഎഫ്‌ അധികാരത്തിൽ എത്തിയതുമുതൽ നഗരസഭ അഴിമതിയുടെ ഈറ്റില്ലമായി. പണംകൊടുത്താൽ എന്തും സാധിക്കും എന്ന അവസ്ഥയിലാണ്‌ ഭരണാധികാരികൾ നഗരസഭ ഭരിക്കുന്നത്‌. ജനങ്ങൾക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണ്‌ ഇവർ. പദ്ധതിവിഹിതം പോലും കൃത്യമായി വിനിയോഗിക്കാൻ സാധിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ഉയർത്തിയാണ്‌ ഉപരോധം. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, കെ ആർ അജയ്‌, നഗരസഭ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജ അനിൽ, കൗൺസിലർ പി എൻ സരസമ്മാൾ, പി ജെ വർഗീസ്‌, കെ പ്രകാശ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top