29 March Friday
അക്ഷരമുറ്റം ക്വിസ്‌

സബ്‌ജില്ലാ മത്സരത്തിൽ 
രണ്ടായിരത്തോളം വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
കോട്ടയം
ഞായറാഴ്‌ച നടക്കുന്ന പ്രാണ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ സബ്‌ജില്ലാതല മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്‌ രണ്ടായിരത്തോളം മത്സരാർഥികൾ. അറിവിന്റെ പോരാട്ട വേദിയിൽ സ്‌കൂൾതലത്തിൽ നിന്ന്‌ വിജയികളായവരാണ്‌ സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്‌.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാർഥി ക്വിസ്‌ മത്സരമായ അക്ഷരമുറ്റത്തിൽ ജില്ലയിലെ 13 വിദ്യാഭ്യാസ ഉപജില്ലകളിലെ ആയിരത്തോളം സ്‌കൂളുകൾ പങ്കെടുത്തിരുന്നു. കോവിഡ്‌ നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണ്‌ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്‌. സ്‌കൂൾതല വിജയികളുടെ പേരുകൾ സ്‌കൂൾ പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. സബ്‌ജില്ലാതല മത്സരത്തിൽ ഓരോ വിഭാഗത്തിലും വിജയിക്കുന്ന വിദ്യാർഥിക്ക്‌ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. വമ്പൻ സമ്മാനങ്ങളാണ്‌ വിജയികളെ കാത്തിരിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top