20 April Saturday

ടോറസ് കായലിൽ മുങ്ങിത്താണു: 
ഡ്രൈവർ രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
വൈക്കം
ലോഡുമായി വന്ന ടോറസിൽ എതിരെ വന്ന ടോറസ് ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റി ടോറസ് പാലത്തിന്റെ കൈവരി തകർത്ത് കായലിൽ മുങ്ങിത്താണു. മുങ്ങിത്താണ ടോറസിൽ നിന്ന് ഡ്രൈവർ കായലിലേക്കു ചാടിയതിനാൽ വൻ ദുരന്തമൊഴിവായി. വെള്ളത്തിേലേക്ക്‌ ചാടിയ ടോറസ് ഡ്രൈവർ മണ്ണഞ്ചേരി സ്വദേശി പരിക്കില്ലാതെ രക്ഷപ്പെട്ടു. തണ്ണീർമുക്കം ബണ്ടിൽ വെള്ളി രാത്രി 8.45 ഓടെയാണ്‌ സംഭവം. വൈക്കം വെച്ചൂർ ഭാഗത്തു നിന്ന്‌ ലോഡുമായി വന്ന ടോറസിൽ ഇടിക്കാതിരിക്കാൻ ചേർത്തല ഭാഗത്തു നിന്ന് വെച്ചൂർ ഭാഗത്തേക്കു ലോഡിറക്കി വന്ന ടോറസ്  വെട്ടിച്ചു മാറ്റുന്നതിനിടയിൽ പാലത്തിന്റ കൈവരി തകർത്ത് കായലിൽ പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം തണ്ണീർമുക്കം ബണ്ടിൽ ഗതാഗതം  തടസപ്പെട്ടു. പൊലിസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ടോറസ് ഉയർത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top