25 April Thursday

ഖാദി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കോട്ടയം
ഖാദി മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സേവന–-വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നും തൊഴിലും കൂലിയും സംരക്ഷിക്കണമെന്നും ഖാദി വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ ബി രമ ഉദ്‌ഘാടനംചെയ്‌തു. എം ശകുന്തള അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ, ഖാദി വർക്കേഴ്‌സ്‌ യൂണിയൻ നേതാക്കളായ കെ എ അലി അക്‌ബർ, കെ മഹാദേവൻ, ഗിരിജാമണി ബാലകൃഷ്‌ണൻ, വത്സമ്മ ജെയിംസ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ശകുന്തള(പ്രസിഡന്റ്‌), ഗിരിജാമണി ബാലകൃഷ്‌ണൻ(സെക്രട്ടറി), എം കെ പത്മകുമാരി (വൈസ്‌ പ്രസിഡന്റ്‌), ജലജാമോഹൻ (ജോയിന്റ്‌ സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top