25 April Thursday

നേഴ്സുമാർക്ക് റിസ്ക് അലവൻസ് അനുവദിക്കുക: കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കോട്ടയം
നേഴ്സുമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനം റിസ്ക് അലവൻസ് അനുവദിക്കണമെന്ന്‌ കെജിഎൻഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അർബൻ ബാങ്ക്‌ ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹേന ദേവദാസ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി ജി ബിന്ദു ബായി അധ്യക്ഷയായി. 
ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ സഫ്തർ രക്തസാക്ഷി അനുശോചന പ്രമേയം അവതരിപ്പിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത്, കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം കെ വി സിന്ധു, കെജിഎസ്എൻഎ ജില്ലാ സെക്രട്ടറി അമൽ പ്രദീപ്, ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്, വൈസ് പ്രസിഡന്റ് എം രാജശ്രീ എന്നിവർ സംസാരിച്ചു. 
 പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന ട്രഷറർ എം ബി സുധീഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി ഡി മായ അധ്യക്ഷയായി. സി സി ജയശ്രീ, വി ആർ രാജു എന്നിവർ സംസാരിച്ചു.
മുൻകാല നേതാക്കളെയും നേഴ്സിങ്‌ ഓഫീസർ പരീക്ഷാ പരീശീലനം സൗജന്യമായി ഓൺലൈൻ ക്ലാസ്‌ നടത്തുന്ന അധ്യാപകരെയും ആദരിച്ചു. ജില്ലാ സെക്രട്ടറി കെ ആർ രാജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജെ രതീഷ് ബാബു കണക്കും അവതരിപ്പിച്ചു. മാത്യു ജെയിംസ് സ്വാഗതവും എം എസ്‌ ബീന നന്ദിയും പറഞ്ഞു.
 പുതിയ ഭാരവാഹികളായി വി ജി ബിന്ദുബായി(പ്രസിഡന്റ്‌), വി ഡി മായ, ടി ജെ മായ(വൈസ് പ്രസിഡന്റുമാർ), കെ ആർ രാജേഷ്‌(സെക്രട്ടറി), എം രാജശ്രീ, മാത്യു ജെയിംസ്‌(ജോയിന്റ് സെക്രട്ടറിമാർ), ജെ രതീഷ് ബാബു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top