കോട്ടയം
മൃഗങ്ങളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട ശുശ്രൂഷ സംബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്നു തയ്യാറാക്കിയ ‘ആ 15 മിനിറ്റ് 'എന്ന ഹ്രസ്വചിത്രം പ്രകാശിപ്പിച്ചു. സിഎംഎസ് കോളജ് എജ്യൂക്കേഷണൽ തിയേറ്ററിൽ കലക്ടർ വി വിഗ്നേശ്വരി പ്രകാശനം നിർവഹിച്ചു. ഡിഎംഒ ഡോ. എൻ പ്രിയ അധ്യക്ഷയായി.
കടിയേറ്റാൽ വാക്സിനേഷൻ പോലെ തന്നെ പ്രധാനമാണ് പ്രഥമശുശ്രൂഷ എന്നതാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ജില്ലാ കലക്ടറുടെ ഫേസ്ബുക് പേജിൽ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ലഭ്യമാണ്.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വ, മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സൈറു ഫിലിപ്പ്, വിദ്യാഭ്യാസവകുപ്പ് പ്രതിനിധി എസ് ശ്രീകുമാർ, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ജെസി സെബാസ്റ്റ്യൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സി ജെ സിത്താര, ഏകാരോഗ്യം ജില്ലാ കോ-ർഡിനേറ്റർ ഡോ. എ ആർ ഭാഗ്യശ്രീ, ജില്ലാ മീഡിയ എജ്യൂക്കേഷൻ ഓഫീസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..