08 December Friday

ഊർജിതമായി ദേശാഭിമാനി പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

 കോട്ടയം

അധ്വാനവർഗത്തിന്റെ ശബ്ദമായ ദേശാഭിമാനി പത്രത്തിന്റെ പ്രചാരണം ജില്ലയിലെങ്ങും ഊർജിതം. മലയാളപത്രങ്ങളുടെ ലോകത്ത്‌ സത്യത്തിന്റെ ശബ്ദമായി വേറിട്ടുനിൽക്കുന്ന ദേശാഭിമാനിയുടെ പ്രചാരണ കാമ്പയിന്‌ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. സിപിഐ എമ്മിന്റെ ബ്രാഞ്ച്‌ മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള എല്ലാ ഘടകങ്ങളും ഒരേ മനസോടെ പ്രചാണത്തിന്‌ രംഗത്തുണ്ട്‌. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങിയാണ്‌ പ്രചാരണം. 
വലതുപക്ഷ മാധ്യമങ്ങൾ കുത്തകകൾക്കും കോർപറേറ്റുകൾക്കുമൊപ്പം നിൽക്കുമ്പോൾ സാധാരണക്കാർക്ക്‌ വേണ്ടി ശബ്ദമുയർത്തുന്നത്‌ ദേശാഭിമാനിയാണ്‌. ഇതാണ്‌ പ്രചാരണ കാമ്പയിന്റെ വിജയമാക്കുന്നതും. വിവിധ വർഗബഹുജന സംഘടനകളും സജീവമായി പ്രചാരണത്തിന്‌ രംഗത്തുണ്ട്‌. കെട്ടിലും മട്ടിലും വാർത്താവതരണത്തിലും പുതിയ മോടിയുമായി എത്തുന്ന ദേശാഭിമാനി വായനക്കാർക്ക്‌ പുതിയ വായനാനുഭവമാണ്‌ സമ്മാനിക്കുന്നത്‌.
  പ്രചാരണ കാമ്പയിൻ വിജയിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ അഭ്യർഥിച്ചു. പുതുതായി ചേർക്കുന്ന പത്രത്തിന്റെ വരിസംഖ്യ ഒക്‌ടോബർ അഞ്ച്‌, ആറ്‌ തീയതികളിൽ മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ, മന്ത്രി വി എൻ വാസവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ എന്നിവർ ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top