കോട്ടയം
ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ് ‘വിമുക്തി മിഷൻ ’ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭ നിയോജകമണ്ഡല തലത്തിൽ ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കും. വിമുക്തി മിഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, എൻഫോഴ്‌സ്‌മെന്റ്-ബോധവൽക്കരണം ശക്തിപ്പെടുത്തുക, ലഹരിമോചന ചികിത്സയ്ക്ക് കൗൺസിലിങ് ആവശ്യമുള്ളവരെ കണ്ടെത്തി ചികിത്സിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക, സ്‌കൂൾ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക, ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തുക തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചചെയ്യും.
തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, എക്‌സൈസ്, വിമുക്തി ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ സ്ഥാപന മേധാവിമാർ, വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, വിദ്യാർഥി -യുവജന സംഘടന പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, കുടുംബശ്രീ, സർവീസ് സംഘടന പ്രതിനിധികൾ, സാമൂഹിക -സാംസ്‌കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കും.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ക്യാമ്പ് 29ന് പകൽ രണ്ടിന് ചിറക്കടവ് പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിലും പാലായിലെ ക്യാമ്പ് 30ന് രാവിലെ 10.30ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും. ഒക്‌ടോബർ ആറിന് രാവിലെ 10ന് ചങ്ങനാശേരി മോഡൽ ഗവ. ഹൈസ്‌കൂളിലും 10ന് കടുത്തുരുത്തി സെന്റ് മൈക്കിൾസ് എച്ച്എസ്എസിലും 13ന് രാവിലെ 10ന് വൈക്കം ബീച്ചിലെ വൈക്കം സത്യഗ്രഹ സ്മാരക ഹാളിലും ക്യാമ്പുകൾ നടക്കുമെന്ന് എക്‌സസൈസ് ഡെപ്യൂട്ടി കമീഷണർ ആർ ജയചന്ദ്രൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..