27 April Saturday
പ്രതിനിധി സമ്മേളനം ഇന്ന്‌

കെജിഎൻഎ ജില്ലാ സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
കോട്ടയം
കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്‌ തുടക്കമിട്ട്‌ ഐഎംഎ ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹേന ദേവദാസ്‌ ഉദ്‌ഘാടനംചെയ്തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ജെ മായ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ സംഘടനാറിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി മാത്യു ജയിംസ്‌ സ്വാഗതവും, ജില്ലാ സെക്രട്ടറിയറ്റംഗം പി പി സ്‌മിതമോൾ നന്ദിയും പറഞ്ഞു.
‘നവമാധ്യമ സെമിനാർ’ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ  ഉദ്‌ഘാടനംചെയ്‌തു. മീഡിയ സെൽ കൺവീനർ എം രാജശ്രീ അധ്യക്ഷയായി. ബാലസംഘം സംസ്ഥാന കോ ഓർഡിനേറ്റർ പി ആർ മിഥുൻഷാ സെമിനാർ നയിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി സിന്ധു സ്വാഗതവും, ജില്ലാ സെക്രട്ടറിയറ്റംഗം ടി എസ്‌ സൂര്യ നന്ദിയും പറഞ്ഞു.  
ബുധൻ രാവിലെ 9.30ന്‌ എസ്‌പിസിഎസ്‌ ഹാളിൽ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ്‌ വി ജി ബിന്ദുബായി അധ്യക്ഷയാവും. പകൽ രണ്ടിന്‌ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്‌ ഉദ്‌ഘാടനംചെയ്യും. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി ഡി മായ അധ്യക്ഷയാവും. ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്‌ റിപ്പോർട്ടും ട്രഷറർ ജെ രതീഷ്‌ ബാബു കണക്കും അവതരിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top