29 March Friday
യൂത്ത് സെന്റർ 30ന്‌ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

ഡിവൈഎഫ്‌ഐയ്ക്ക് ഇനി സ്വന്തം ഓഫീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഡിവൈഎഫ്ഐ യൂത്ത് സെന്റർ

കോട്ടയം
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പുതുതായി നിർമിച്ച ആസ്ഥാനമന്ദിരം ‘ യൂത്ത് സെന്റർ ’ 30ന്‌ പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കോട്ടയം നഗരത്തിൽ സിഎംഎസ്‌ കോളേജിന് സമീപം ചിറയിൽപാടത്താണ് ഏഴ്‌ സെന്റ് സ്ഥലത്ത്‌ 2200 ചതുരശ്ര അടിയിലുള്ള ഓഫീസ് മന്ദിരം നിർമിച്ചത്. രണ്ട്‌ കുടുംബങ്ങൾക്കായി നിർമിച്ച വീടുകളുടെ താക്കോൽ ദാനവും നടത്തും.  ഡിവൈഎഫ്‌ഐ രൂപീകരണം മുതലുള്ള ജില്ലാ ഭാരഹാഹികളുടെ ലേഖനങ്ങളും ചരിത്രവും ഉൾപ്പെടുന്ന സുവനീറും പ്രകാശിപ്പിക്കും.
നിരവധി പ്രതിസന്ധികൾ നിലനിന്ന കാലത്തും ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ത്യാഗസന്നദ്ധതയും അർപ്പണ മനോഭാവവുമാണ് മനോഹരമായ ഓഫീസ് മന്ദിരം നിർമാണത്തിന്‌ പിന്നിൽ. ജില്ലയിലെ 12 ബ്ലോക്ക്‌ കമ്മിറ്റികളിലെ 120 മേഖലാ കമ്മിറ്റികൾക്ക് കീഴിലുള്ള 1312 യൂണിറ്റ് കമ്മിറ്റികളിലെ പ്രവർത്തകരുടെ വീടുകളിൽ സ്ഥാപിച്ച ഹുണ്ടികളിൽനിന്ന് ശേഖരിച്ച പണവും ഉപയോഗിച്ചു. 
കോവിഡ് മഹാമാരിയും ലോക്‌ഡൗണും വന്നെങ്കിലും അക്കാലത്ത്‌ ഏറ്റെടുത്ത നിരവധി  സന്നദ്ധപ്രവർത്തനങ്ങളും ഓഫീസ് നിർമാണത്തിന് തടസമായില്ല. കോവിഡിന്റെ രണ്ടാംതരംഗത്തിൽ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ 544 സ്നേഹവണ്ടികൾ രംഗത്തിറക്കി. ഓൺലൈൻ പഠന സൗകര്യമില്ലായിരുന്ന 1603 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ചലഞ്ചിലൂടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനസൗകര്യമൊരുക്കി. 
24 മണിക്കൂറും ഓഫീസ്‌ പ്രവർത്തിക്കും. ഒരുലക്ഷം യുവതി യുവാക്കളെ ഉൾപ്പെടുത്തിയ " ജീവാർപ്പണം ’ എന്ന രക്തദാന ആപ്പും രൂപീകരിച്ചിട്ടുണ്ട്. ലൈബ്രറി, സോഷ്യൽ മീഡിയ സ്റ്റുഡിയോ, ഡോർമെറ്ററി സൗകര്യങ്ങൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയുടെ ആംബുലൻസ് സർവീസ്, മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് എന്നിവയും ഇനി ഓഫീസ് കേന്ദ്രികരിച്ചായിരിക്കും. 
ഉദ്‌ഘാടനചടങ്ങിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, സഹകരണ മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മന്ത്രി മുഹമ്മദ്‌ റിയാസ്, സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, സെക്രട്ടറി എ എ റഹിം എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top