19 December Friday
ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പ്‌

കോളേജുകളിൽ എസ്എഫ്ഐ തേരോട്ടം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എസ്എഫ്ഐ നടത്തിയ ആഹ്ലാദപ്രകടനം

 
കോട്ടയം -
കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക്‌ മികച്ച നേട്ടം. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ കോളേജുകളിലും സമ്പൂർണ വിജയം നേടി. അരാഷ്ട്രീയ വർഗീയ മുന്നണികളെ പരാജയപ്പെടുത്തിയായിരുന്നു എസ്എഫ്ഐയുടെ ഉജ്വല വിജയം. എസ്എംഇ ബിഫാം പുതുപ്പള്ളി, എസ്എംഇ എംഎൽടി പുതുപ്പള്ളി, എസ്എംഇ നഴ്സിങ് പുതുപ്പള്ളി, എസ്എംഇ പാരമെഡിക്കൽ ഗാന്ധിനഗർ, ചെറുവാണ്ടൂർ എസ്എംഇ, എസ്എംഇ ഗാന്ധിനഗർ നഴ്സിങ് കോളേജ്, ഗവ. നഴ്സിങ് കോളേജ് കോട്ടയം, ഹോമിയോ കോളേജ് ചങ്ങനാശേരി, ആണ്ടൂർ എസ്എംഇ, ഗവ. മെഡിക്കൽ കോളേജ് കോട്ടയം എന്നിവിടങ്ങളിലാണ്‌ വിദ്യാർഥികൾ എസ്‌എഫ്‌ഐയെ നെഞ്ചേറ്റിയത്‌. 
 കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ സ്വതന്ത്രരെയും ആണ്ടൂർ എസ്എംഇയിൽ കെഎസ്‌യുവിനെയും പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ വിജയക്കൊടി പാറിച്ചത്‌. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന കോട്ടയം ഗവ. നഴ്സിങ് കോളേജ്, ചങ്ങനാശേരി ഹോമിയോ കോളേജ് എന്നിവിടങ്ങളിലും എസ്എഫ്ഐ ഉജ്വലവിജയം നേടി. മികച്ച വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും ചരിത്ര വിജയത്തിനായി പ്രവർത്തിച്ചരെയും  ജില്ലാ പ്രസിഡന്റ്‌ ബി ആഷിക്ക്, സെക്രട്ടറി മെൽബിൻ ജോസഫ് എന്നിവർ അഭിവാദ്യം ചെയ്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top