20 April Saturday
എക്സിമസ്‌ –- ദേശാഭിമാനി ഫോക്കസ്‌ –20-23

പ്ലസ്‌ടു, എസ്‌എസ്‌എൽസി 
എ പ്ലസുകാർക്ക്‌ ആദരം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

 

കോട്ടയം
പുതിയ അധ്യയനവർഷത്തെ വരവേൽക്കാനും കുട്ടികളെ ശോഭനവും സുരക്ഷിതവുമായ ഭാവിയിലേക്ക്‌ നയിക്കാനും ദേശാഭിമാനി സംഘടിപ്പിക്കുന്ന എ പ്ലസുകാരുടെ സംഗമ പരിപാടി തിങ്കളാഴ്‌ച കോട്ടയത്ത്‌ നടക്കും.പ്ലസ്‌ടു, എസ്‌എസ്‌എൽസി പരീക്ഷകളിൽ എപ്ലസ്‌ നേടിയ കുട്ടികൾക്ക്‌ ദേശാഭിമാനിയുടെ ഉപഹാരങ്ങൾ സമ്മാനിക്കും. എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്‌ ഉന്നതപഠനത്തിന്‌ വഴികാട്ടാനായി  ‘എക്സിമസ്‌ –- ദേശാഭിമാനി ഫോക്കസ്‌ –20-23’ കരിയർ ഗൈഡൻസ്‌ പരിപാടിയിലാണ്‌ കുട്ടികൾക്ക്‌ ഉപഹാരങ്ങൾ സമ്മാനിക്കുന്നത്‌.
എല്ലാ വിഷയങ്ങൾക്കും എപ്ലസ്‌ നേടിയ കുട്ടികൾ മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തുവേണം പങ്കെടുക്കാൻ. കെപിഎസ്‌ മേനോൻ ഓഡിറ്റോറിയത്തിൽ തിങ്കൾ രാവിലെ ഒമ്പതിന്‌ കുട്ടികൾ എത്തണം. എംജി സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സാബു തോമസ്‌ ഉദ്‌ഘാടനം ചെയ്യും. രാവിലെയും ഉച്ചയ്‌ക്കുശേഷവുമായി വിദ്യാഭ്യാസരംഗത്തെ പ്രമുഖർ ക്ലാസെടുക്കും. 
വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 0481 2583300. 
ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച്‌ കുട്ടികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സ്‌ തെരഞ്ഞെടുക്കാനും തൊഴിൽ മേഖലയിലെ ആഴത്തിൽ അറിയാനും ഉതകുന്ന സംവാദങ്ങൾക്കും അവസരമൊരുക്കും.
 ‘എക്സിമസ്‌ കോളേജ്‌ ഓഫ്‌ പ്രൊഫഷണൽ സ്‌റ്റഡീസാ’ണ്‌ ദേശാഭിമാനി ഫോക്കസിന്റെ മുഖ്യ പ്രായോജകർ. ‘സഫ്‌യാർ ഫ്യൂച്ചർ അക്കാദമി’, കടമ്മനിട്ട മൗണ്ട്‌ സിയോൺ കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌, സെന്റ്‌ ഗിറ്റ്‌സ്‌ കോളേജ്‌ ഓഫ്‌ എൻജിനിയറിങ്, കോട്ടയം ദർശന അക്കാദമി, ഐഐഐടി കോട്ടയം, മേരിമാതാ കോളേജ്‌ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, ഷാലോം എഡ്യൂവിങ്‌സ്‌ കോട്ടയം എന്നിവരാണ്‌ സഹപ്രായോജകർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top