19 December Friday

പമ്പാവാലിയിൽ പട്ടയ മേള 30ന്

സ്വന്തംലേഖകൻUpdated: Sunday May 28, 2023
 
കോട്ടയം
പൂഞ്ഞാർ മണ്ഡലത്തിലെ പമ്പാവാലിയിലെയും എയ്ഞ്ചൽവാലിയിലെയും മലയോര കർഷകജനതയുടെ ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമംകുറിച്ച്‌ 30ന്‌ പട്ടയ വിതരണം നടക്കും. ഉപാധിരഹിത പട്ടയങ്ങളാണ്‌ വിതരണം ചെയ്യുന്നത്‌. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചു. തുടർന്ന് പട്ടയ പ്രശ്നം പരിഹരിക്കുന്നതിന്  ഉന്നതതലയോഗം വിളിച്ചുചേർക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യം തീരുമാനമായി. 
പീന്നീട്‌ വന്ന നിയമ നടപടികളെയും അതീജീവിക്കാനായെന്ന്‌ സെബാസ്‌റ്റ്യൻ കുളത്തിങ്കൽ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഴുവൻ കൈവശക്കാർക്കും ഉപാധിരഹിത പട്ടയം നൽകുന്നതിനാണ്‌ തീരുമാനം. 30ന്‌ പകൽ 11ന്‌ എയ്ഞ്ചൽവാലി സെന്റ് മേരീസ് ഹൈസ്കൂൾ മൈതാനിയിൽ ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയമേള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജൻ അധ്യക്ഷനാകും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top