കോട്ടയം
കളത്തിപ്പടിക്കു സമീപം പ്രവർത്തിക്കുന്ന ധർമ്മൂസ് ഫിഷ് ഹബ്ബിൽനിന്ന് പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ആകെ 209 കിലോ വരുന്ന കാളാഞ്ചി, അയല, കണവ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 
  കഞ്ഞിക്കുഴിയിലെ തന്നെ സമുദ്ര കോൾഡ് സ്‌റ്റോറേജിൽ നിന്ന് 11.2 കിലോയും അമല ലൈവ് ഫിഷ് മാർട്ടിൽ നിന്ന് 4.2 കിലോയും പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു.  ഫിഷറീസ് എക്‌സ്‌റ്റൻഷൻ ഓഫീസർ പി കണ്ണൻ, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്‌പെക്‌ടർ ശ്രീനിവാസ്, ഭക്ഷ്യസുരക്ഷാ വിഭാഗം സർക്കിൾ ഓഫീസർമാരായ ഷെറിൻ സാറാ ജോർജ്, ഡോ. ജെ ബി ദിവ്യ, സുനിതാകുമാരി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ ചേർന്നായിരുന്നു പരിശോധന നടത്തിയത്. വലിയ മീനുകളാണ് നശിപ്പിച്ചവയിൽ അധികവും. പഴകിയ മീൻ വിറ്റതിന് പിഴയീടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ അറിയിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..