25 April Thursday

ഭക്ഷ്യസുരക്ഷാ ഓഫീസിൽ 
വിജിലൻസ്‌ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
കോട്ടയം
കോട്ടയത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ്‌ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു കോട്ടയത്തെ റെയ്‌ഡ്‌. 
 സംക്രാന്തിയിലെ ഹോട്ടലിൽനിന്ന്‌ ഭക്ഷണംകഴിച്ച് ആരോഗ്യപ്രവർത്തക മരിച്ചിരുന്നു. ഈ ഹോട്ടലിനെതിരെ ഉയർന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം. ഹോട്ടലിനെതിരെ  ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെത്തി.
 ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വൻ ക്രമക്കേടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top