25 April Thursday
കർഷകസമരത്തിന്റെ രണ്ടാം വാർഷികം

പ്രതിഷേധ ജ്വാലയായി 
ഹെഡ്‌ പോസ്‌റ്റോഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് 
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

കോട്ടയം
ഡൽഹിയിലെ ഐതിഹാസിക കർഷകസമരത്തിന്റെ രണ്ടാം വാർഷികദിനത്തോടനുബന്ധിച്ച്‌ വിവിധ ആവശ്യങ്ങളുന്നയി ച്ച്‌ ഇടതുപക്ഷ സംയുക്ത കർഷകസമിതി  നേതൃത്വത്തിൽ കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.
  കാർഷികവിളകൾക്ക്‌ താങ്ങുവില നൽകുക, വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക, കർഷകത്തൊഴിലാളികളുടെ വായ്‌പകൾ എഴുതിത്തള്ളുക, പെൻഷൻ വർധിപ്പിക്കുക, കർഷകർക്ക്‌ നഷ്ടപരിഹാരം നൽകാൻ നവീകരിച്ച വിള ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌.  രാജ്യത്തെ മുഴുവൻ രാജ്‌ഭവനുകളിലേക്കും സംയുക്ത കിസാൻമോർച്ച നേതൃത്വത്തിൽ നടത്തുന്ന മാർച്ചിന്റെ ഭാഗമായിട്ടായിരുന്നു സമരം. 
 കലക്ടറേറ്റ്‌ പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച പ്രകടനം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ സമാപിച്ചു.  ജോബ്‌ മൈക്കിൾ എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. ഇ എൻ ദാസപ്പൻ അധ്യക്ഷനായി.
 സംയുക്ത കർഷകസമിതി നേതാക്കളായ പ്രൊഫ.എം ടി ജോസഫ്‌, അഡ്വ.ജോസഫ്‌ ഫിലിപ്പ്‌, കെ എം രാധാകൃഷ്‌ണൻ, രാജീവ്‌ നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top