26 April Friday

സിപിഐ എം കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

 കടുത്തുരുത്തി

സിപിഐ എം കടുത്തുരുത്തി ഏരിയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ വി ആർ ഭാസ്‌കരൻ നഗറിൽ (ഗൗരി ശങ്കർ ഓഡിറ്റോറിയം) നടക്കും. പ്രതിനിധി സമ്മേളനം രാവിലെ 10ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. ആദ്യകാല പ്രവർത്തകരെ ആദരിക്കും. ഏരിയ സെക്രട്ടറി കെ ജി രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, സി ജെ ജോസഫ്, ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റിയംഗം പി വി സുനിൽ എന്നിവർ പങ്കെടുക്കും. എരിയ കമ്മിറ്റി അംഗങ്ങളുൾപ്പെടെ 153 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ  ഭാഗമായി പാർടി കോൺഗ്രസിന്റെ സ്മാരക ശില്പം ഏരിയ കമ്മിറ്റി ഓഫീസിൽ സഹകരണ  മന്ത്രി വി എൻ വാസവൻ അനാച്ഛാദനം ചെയ്തു. സാംസ്കാരിക സംഗമം, ഫോട്ടോഗ്രാഫർ മനോജ് ഡി വൈക്കത്തിന്റെ ‘മയ്യഴിയിലൂടെ'എന്ന ഫോട്ടോ പ്രദർശനം, വനിതാ സെമിനാർ, ബാഡ്മിന്റൺ ടൂർണമെന്റ്, ഫുട്‌ബോൾ ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചു. പ്രതിനിസമ്മേളനം ഞായറാഴ്‌ച സമാപിക്കും.
കടുത്തുരുത്തി കൂടെ
സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കോതനല്ലൂർ നാരായണൻ ആലഞ്ചേരിയുടെ സ്‌മൃതി മണ്ഡപത്തിൽ നിന്നും കൊടിമരം ജോയി വടുകുന്നപ്പുഴയുടെ സ്‌മൃതി മണ്ഡപത്തിൽ നിന്നും പെരുവ–- കീഴൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തലും ബാനർ കുറവിലങ്ങാട്‌ ഒ ഡി ശിവദാസിന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖ കുറവിലങ്ങാട്‌ വി എം ശങ്കരന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന നഗറിൽ എത്തിച്ചു.
 
മുണ്ടക്കയം
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ മുണ്ടക്കയത്ത്‌  പി ഐ ഷുക്കൂർ നഗറിൽ(മുണ്ടക്കയം സിഎസ്ഐ പാരീഷ്ഹാൾ) ചേരും. ശനി രാവിലെ  ഒമ്പതിന്‌ പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി കെ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്, അഡ്വ. കെ സുരേഷ് കുറുപ്പ്, കെ എം  രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.  ഏരിയ കമ്മിറ്റിയംഗങ്ങൾ  ഉൾപ്പെടെ 137 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനവേദിയിൽ 40 പേർക്ക്‌ 5000 രൂപ വീതം  ചികിത്സാ സഹായം വിതരണം ചെയ്യും. 
കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് വീടു വെയ്ക്കുവാനുള്ള സ്ഥലം സിപിഐ എം കാഞ്ഞിരപള്ളി ഏരിയ കമ്മിറ്റി വാങ്ങി നൽകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top