25 April Thursday

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്‌എഫ്‌ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

എസ്എഫ്ഐ നാട്ടകം കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ മുൻ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു ഉദ്ഘാടനം ചെയ്യുന്നു

 കോട്ടയം

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ  ജില്ലയിലെ വിവിധ കലാലയങ്ങളിൽ ധർണ സംഘടിപ്പിച്ചു. സിഎംഎസ് കോളേജ് യൂണിറ്റ്‌ നടത്തിയ ധർണ സിപിഐ എം ഏരിയ സെക്രട്ടറി  ബി ശശികുമാർ ഉദ്ഘാടനം ചെയ്തു  .   യൂണിറ്റ് പ്രസിഡന്റ്‌ ഗോഡ്വിൻ ബൈജു അധ്യക്ഷനായി. സിപിഐ എം പുത്തനങ്ങാടി ലോക്കൽ സെക്രട്ടറി പി എസ്‌ സച്ചിദാനന്ദ നായിക്ക്, എസ്എഫ്ഐ ഏരിയ സെക്രട്ടറി അക്ഷയ് ലാൽ, യൂണിറ്റ് സെക്രട്ടറി അജയ് കൃഷ്ണ, യൂണിറ്റ് കമ്മിറ്റി അംഗം അദ്വൈത് സന്തോഷ്‌  എന്നിവർ  സംസാരിച്ചു.  
 നാട്ടകം കോളേജ് യൂണിറ്റിന്റെ ധർണ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ അഭിഷേക് ബൈജു അധ്യക്ഷനായി.  
സിപിഐ എം നാട്ടകം ലോക്കൽ സെക്രട്ടറി എസ് ഡി രാജേഷ്, എസ്എഫ്ഐ ഏരിയ സെക്രട്ടറിയറ്റംഗം ആദിത്യ എസ് നാഥ്, യൂണിറ്റ് സെക്രട്ടറി ആകാശ് വിനോദ്, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ലീനു തങ്കച്ചൻ 
എന്നിവർ   സംസാരിച്ചു.  പോളിടെക്‌നിക് കോളേജിൽ എസ്എഫ്ഐ  മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. മഹേഷ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി എസ് ശരത്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറിയറ്റംഗം സഫീർ  സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബിബിൻ രാജേന്ദ്രൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീനാഥ്‌ എന്നിവർ സംസാരിച്ചു. ബസേലിയസ് കോളേജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ പി എ ഷെമീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ കൃഷ്ണകുമാർ അധ്യക്ഷനായി. എകെപിസിടിഎ ജില്ലാ വൈസ് പ്രസിഡന്റ് പി എം ജീജ മോൾ, യൂണിറ്റ് കമ്മിറ്റി അംഗം ലിജോ സെബാസ്റ്റ്യൻ, എസ്എഫ്ഐ  ഏരിയ പ്രസിഡന്റ്‌ അശ്വിൻ ബിജു, യൂണിറ്റ് സെക്രട്ടറി അജയ് മാമൻ കോശി, യൂണിറ്റ് വൈസ് പ്രസിഡന്റ് ഐശ്വര്യ പ്രതാപ് എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top