16 July Wednesday

ബിനുവിന്റെ കുടുംബത്തെ സംരക്ഷിക്കണം: 
വ്യാപാരി വ്യവസായി സമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023
കോട്ടയം
വായ്പ കുടിശികയുടെ പേരിലുണ്ടായ ഭീഷണിയെതുടർന്ന് ജീവനൊടുക്കിയ ബിനുവിന്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന്‌ വ്യാപാരി വ്യവസായി സമിതി. കുടുംബത്തെ സംരക്ഷിക്കാനുള്ള പണം കർണാടക ബാങ്കിൽനിന്ന്‌ ഈടാക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു  വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബിനുവിനെ ഭീഷണിപ്പെടുത്തി മരണത്തിലേക്ക്‌ തള്ളിവിട്ട ബാങ്ക്‌ ജീവനക്കാർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കണം. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കർണാടക ബാങ്കുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.    
 സംസ്ഥാന കമ്മിറ്റി അംഗം പി എ അബ്ദുൽ സലിം, ജില്ലാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം കെ വി സെബാസ്റ്റ്യൻ, കോട്ടയം ഏരിയ പ്രസിഡന്റ്‌ രാജേഷ് കെ മേനോൻ  എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top