കോട്ടയം
വായ്പകുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ വീട്ടിലും കടയിലുമെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജീവനൊടുക്കിയ അയ്‌മനത്തെ വ്യാപാരി കെ സി ബിനുവിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഡിവൈഎഫ്‌ഐ. ഭാര്യയും വിദ്യാർഥികളായ രണ്ട് പെൺമക്കളും മാത്രമുള്ള കുടുംബത്തിന് ബാങ്ക് സാമ്പത്തികസഹായം നൽകണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകും.
സ്വകാര്യ ബാങ്കുകൾ ക്വട്ടേഷൻ സംഘങ്ങളെ നിയോഗിച്ച് പണമിടപാട് നടത്തുന്ന സംഭവങ്ങൾ ജില്ലയിൽ വർധിക്കുകയാണ്. ഇതിനെതിരെ ഉദ്യോഗസ്ഥർ ശക്തമായ നടപടിയെടുക്കണം. കൂടാതെ ലോൺ ആപ്പുകൾ ജില്ലയിലും സജീവമായിട്ടുണ്ട്. ഇതിലൂടെ നിരവധി പേരാണ് പ്രതിസന്ധിയിലാകുന്നത്. ഇതിനെതിരെ കർശന നിലപാട് ഉണ്ടാകണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രനും സെക്രട്ടറി ബി സുരേഷ് കുമാറും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..