28 March Thursday

മന്ത്രി വി എൻ വാസവൻ കൈമാറി കരുവാലയിൽ കുടുംബത്തിന്‌ 
സിപിഐ എമ്മിന്റെ സ്‌നേഹഭവനം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

സിപിഐ എം കൊഴുവനാൽ ലോക്കൽ കമ്മിറ്റി നിർമിച്ച്‌ നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കരുവാലയിൽ ഷാജിയുടെ കുടുംബത്തിന്‌ കൈമാറുന്നു

 

പാലാ
തോടനാൽ പന്നിയാമറ്റത്ത്‌ കരുവാലയിൽ ഷാജിയും കുടുംബവും ഇനി സിപിഐ എം നിർമിച്ചുനൽകിയ സ്‌നേഹഭവനത്തിൽ അന്തിയുറങ്ങും. ഇവരുടെ ദുരിതവാസത്തിന്‌ വിരാമമിട്ട്‌ സിപിഐ എം കൊഴുവനാൽ ലോക്കൽ കമ്മിറ്റി നൽകിയ സ്‌നേഹഭവനം മന്ത്രി വി എൻ വാസവൻ കൈമാറി. ഏഴരലക്ഷം രൂപ വിനിയോഗിച്ച്‌ നിർമിച്ച വീടിന്റെ താക്കോൽ ഷാജിയും മക്കളായ വിഷ്‌ണുപ്രിയയും ശിവപ്രിയയും കൃഷ്‌ണപ്രിയയും ചേർന്ന്‌ മന്ത്രിയിൽനിന്ന്‌ ഏറ്റുവാങ്ങി. 
 സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി സെന്നി സെബാസ്‌റ്റ്യൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌, ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ, പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്‌, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി ആർ വേണുഗോപാൽ, ജോയി കുഴിപ്പാല എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ കെ ആർ ശിവശങ്കരൻ നായർ, ടി എസ്‌ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top