23 April Tuesday

പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരം
ജീവനക്കാരായി അംഗീകരിക്കുക

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
കോട്ടയം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പാലിയേറ്റീവ് കെയർ നേഴ്സുമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന് കോട്ടയം ജില്ലാ പാലിയേറ്റീവ് നേഴ്‌സസ്‌ യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 25,000 രൂപ മിനിമം വേതനം നൽകുക, പിഎഫ് അനുവദിക്കുക, 2500 രൂപ യൂണിഫോം അലവൻസ് അനുവദിക്കുക, ഫോൺ അലവൻസ് 500 രൂപ ആക്കുക. മിനിമം വേതനത്തിന്റെ 10 ശതമാനം ശമ്പള വർധന അനുവദിക്കുക, ഉത്സവ ബത്ത 5000 രൂപ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. 
 ഇഎംഎസ് മന്ദിരം ഹാളിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി ആർ ദീപ്തിമോൾ അധ്യക്ഷയായി. ഫ്ലോറൻസ്‌ നൈറ്റിംഗേൽ അവാർഡ് ലഭിച്ച ഷീലാ റാണിയെ ആദരിച്ചു. കേരള പാലിയേറ്റീവ് നേഴ്സസ് ജനറൽ സെക്രട്ടറി ഒ സി ബിന്ദു, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ഓമന എന്നിവർ സംസാരിച്ചു.
 ഭാരവാഹികളായി പി ആർ ദീപ്തി മോൾ(പ്രസിഡന്റ്‌), സി ആർ ഗീത, ഷീല റാണി (വൈസ് പ്രസിഡന്റുമാർ), സി സി ചന്ദ്രലേഖ(സെക്രട്ടറി), ഷൈനമ്മ ജോസഫ്‌, കെ കെ പ്രീത (ജോ.സെക്രട്ടറി), റീന ബേബി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top