19 April Friday
കരുതലും കൈത്താങ്ങും’

ശ്രീഹരിയുടെ സങ്കടം കണ്ടറിഞ്ഞു, 
ടിവിയുമായി മന്ത്രിയെത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ചലനശേഷി നഷ്ടമായ യുപി സ്‌കൂൾ വിദ്യാർഥിയായ ശ്രീഹരിയുടെ വീട്ടിലെത്തിയ മന്ത്രി വി എൻ വാസവൻ സമ്മാനമായി നൽകിയ ടിവിയിൽ ശ്രീഹരിയുടെ ദൃശ്യങ്ങൾ വാർത്തയിൽ വന്നത് കാട്ടിക്കൊടുക്കുന്നു

ഏറ്റുമാനൂർ
ടിവി ഇല്ലെന്ന സങ്കടം പങ്കുവച്ച ശ്രീഹരിക്ക് വീട്ടിലെത്തി പുത്തൻ ടിവി നൽകി മന്ത്രി വി എൻ വാസവൻ. ശാരീരിക പരിമിതികളുടെ പേരിൽ സഹപാഠികൾ കളിയാക്കുന്നെന്ന സങ്കടഹർജിയുമായി കോട്ടയത്ത് നടന്ന "കരുതലും കൈത്താങ്ങും' അദാലത്തിൽ ശ്രീഹരിയെത്തിയിരുന്നു. ഇത്‌ സംബന്ധിച്ച വാർത്ത ചെയ്യാൻ കൈരളി വാർത്താസംഘം വീട്ടിലെത്തി. നിങ്ങൾ നൽകുന്ന വാർത്ത കാണാൻ ടിവി പോലുമില്ലെന്ന സങ്കടം ശ്രീഹരി പങ്കുവച്ചു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടായിരുന്നു മന്ത്രിയുടെ ഇടപെടൽ. പുത്തേട്ട്‌ സർക്കാർ യുപി സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീഹരി.
ജന്മനാ ശാരീരിക പരിമിതികളുള്ള ശ്രീഹരിക്ക് വികലാംഗ കോർപറേഷനിൽനിന്ന് വീൽചെയറും ലഭ്യമാക്കിയിരുന്നു. അദാലത്തിലെ ശ്രീഹരിയുടെ പരാതി ഗൗരവമായി പരിഗണിച്ച്‌ വേണ്ട നടപടി എടുക്കണമെന്ന്‌ വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും സ്‌കൂൾ അധികൃതരോടും മന്ത്രി അന്നുതന്നെ നിർദേശിച്ചിരുന്നു.  
പാട്ട് പാടാനും പഠിക്കാനും മിടുക്കനാണ് ശ്രീഹരി. പാറമ്പുഴ ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള വാടക വീട്ടിലാണ് അച്ഛൻ അജിത് കുമാറും അമ്മ പ്രീതിയും ചേച്ചി പ്രബിതയുമടങ്ങുന്ന കുടുംബം താമസം. മന്ത്രി ടിവി നൽകിയ വാർത്ത ആ ടിവിയിൽ തന്നെ ശ്രീഹരി കണ്ടു. കേരളാ വിഷന്റെ നേതൃത്വത്തിൽ ശ്രീഹരിയുടെ വീട്ടിൽ സൗജന്യമായി കേബിൾ കണക്ഷനും നൽകിയിട്ടുണ്ട്. 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ്, ഏരിയ കമ്മിറ്റിയംഗം ടി എം സുരേഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top