24 April Wednesday

വീട്ടിലല്ല; 
കാക്കിയിലാണ് കാര്യം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കാഞ്ഞിരപ്പള്ളി
ചേട്ടനും അനുജനും വീട്ടിൽ ...  സ്‌റ്റേഷനിൽ ഇരുവർക്കും  ഒരേ സ്ഥാനം, ഗ്രേഡ്‌ എസ്‌ഐമാർ.  എങ്കിലും അനുജനാണ്‌ ഒന്നരമാസത്തെ  മൂപ്പ്‌.  മണിമല പൊലീസ് സ്റ്റേഷനിലാണ്‌ സഹോദരങ്ങളായ പി എം അനിൽകുമാറും പി എം സുനിലും ഗ്രേഡ്‌ എസ്‌ഐമാരായി ജോലിനോക്കുന്നത്‌.  അനിൽകുമാറാണ്‌ മൂത്തയാൾ. ചിറക്കടവ് ഗ്രാമദീപം പുതുക്കാട്ട് വീട്ടിലെ സഹോദരങ്ങളായ ഇരുവരും അടുത്ത നാളിലാണ്‌  മണിമല സ്‌റ്റേഷനിലെത്തിയത്‌. കെഎസ്ആർടിസി  റിട്ട. ജീവനക്കാരൻ  മുരളീധരൻ നായരുടേയും പരേതയായ ഭവാനിയമ്മയുടേയും മക്കളാണിവർ. .  
ഡിഗ്രിക്കുശേഷം  പിഎസ്‌സി പരീക്ഷ എഴുതി ഇരുവരും ഒരേ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു.  ഒരുമിച്ച്‌  പരിശീലനവും പൂർത്തിയാക്കി.  സുനിലിന് 1997 ഡിസംബർ ഒന്നിന് നിയമനം ലഭിച്ചു. 1998 ജനുവരി 27നാണ്‌ അനിലിന് നിയമനം ലഭിച്ചത്‌. അനിൽകുമാർ മണിമല, പൊൻകുന്നം, ഈരാറ്റുപേട്ട, തിടനാട് സ്റ്റേഷനുകളിലും സുനിൽ കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല പൊലീസ് സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്.  ഒന്നിച്ച് ഒരു സ്റ്റേഷനിൽ എത്തിയത്‌ ആദ്യം. 
 കുടുംബവീട്ടിൽ അനിൽകുമാറും തൊട്ടടുത്ത്‌  സുനിലും  താമസിക്കുന്നു. ജ്യോതിശ്രീയാണ് അനിൽകുമാറിന്റെ  ഭാര്യ. പാർവ്വതി, പവിത്ര എന്നിവർ മക്കൾ.   സുനിലിന്റെ  ഭാര്യ ശാലിനി. മക്കൾ: അശ്വിൻ, അമന്യു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top