25 April Thursday

സ്‌കൂൾ ബസുകളിൽ 
സുരക്ഷ കർശനം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കോട്ടയം
കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ല. ചട്ടങ്ങൾ പൂർണമായി പാലിക്കാത്ത എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹനവകുപ്പ്‌ ഷെഡ്ഡിൽ കയറ്റും. സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ പരിശോധന കർശനമാക്കും. ഒരാഴ്‌ചക്കുള്ളിൽ മുഴുവൻ വാഹനങ്ങളും പരിശോധിക്കും. ആർടി ഓഫീസുകളിൽ പ്രത്യേകം ടീമിനെ സജ്ജമാക്കിയായിരിക്കും പരിശോധന. 
  ഈമാസം 31ന്‌ മുമ്പ്‌ എല്ലാ സ്‌കൂൾ ബസുകളും ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ എടുത്തിരിക്കണം. സർട്ടിഫിക്കറ്റ്‌ കിട്ടാൻ വാഹനം കണ്ടീഷനായാൽ മാത്രം പോരാ. സർക്കാരിന്റെ സ്‌കൂൾ ബസ്‌ കോഡിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പാലിക്കണം. ജില്ലയിൽ ആയിരത്തിലധികം സ്‌കൂൾ ബസുകളുണ്ട്‌. ഇതിൽ 70 ശതമാനവും ഇതിനകം ആർടി ഓഫീസുകളിലെത്തി. 
ഏതാനും ബസുകളിൽ വേഗപ്പൂട്ട്‌ പ്രവർത്തിക്കുന്നില്ലെന്നും ഓട്ടോമാറ്റിക്കായി ഡോർ തുറക്കുന്നില്ലെന്നും കണ്ടെത്തി. ഇവർക്ക്‌ തകരാറുകൾ പരിഹരിച്ച്‌ വാഹനങ്ങൾ വീണ്ടും ഹാജരാക്കാൻ നിർദേശം നൽകി. ചട്ടങ്ങൾ പാലിച്ചിട്ടുള്ള ബസുകൾക്ക്‌ അന്ന്‌ തന്നെ സർട്ടിഫിക്കറ്റ്‌ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top