19 December Friday
ജില്ലാ പഞ്ചായത്ത് പദ്ധതി

ഭിന്നശേഷിക്കാർക്ക്‌ സ്‌കൂട്ടർ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കോട്ടയം
ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗുണഭോക്തക്കളായ ഭിന്നശേഷിക്കാർക്ക് വാഹനത്തിന്റെ താക്കോൽ മന്ത്രി  കൈമാറി.
 വയല സ്വദേശി ശശി പത്മനാഭൻ, പരിപ്പ് സ്വദേശി എം എൻ സതീദേവി, തൃക്കൊടിത്താനം സ്വദേശി ഷാജികുമാർ, കൂത്രപ്പള്ളി സ്വദേശി ജി രഘു, ചെമ്പ് സ്വദേശി ബിന്ദു കുഞ്ഞപ്പൻ എന്നിവർ മന്ത്രിയിൽനിന്ന് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.  ഹീറോ മാസ്‌ട്രോ 110 സിസി സ്‌കൂട്ടറാണ് നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ 2022–-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹികനീതി വകുപ്പ് മുഖേനയാണ് ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടർ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 30 പേർക്കാണ് സ്‌കൂട്ടർ നൽകുന്നത്. പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പദ്ധതിപ്രകാം അപേക്ഷിച്ചവരിൽനിന്ന് അർഹരായ 46 ഗുണഭോക്താക്കളെ കണ്ടെത്തി. ശേഷിക്കുന്ന 16 പേർക്ക്‌  2023-–-24 വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂട്ടർ നൽകാനാണു തീരുമാനം.
  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി എൻ ഗിരീഷ്‌കുമാർ, മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ഹേമലതാ പ്രേംസാഗർ, ഹൈമി ബോബി, സാമൂഹികനീതി വകുപ്പ് സീനിയർ സൂപ്രണ്ട് എൻ പി പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top