29 March Friday

എന്‍ജിഒ യൂണിയന്റെ ഉജ്വല മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
കോട്ടയം
വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ കോട്ടയത്ത് സർക്കാർ ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണയും നടന്നു. കലക്ടറേറ്റ് പരിസരത്തുനിന്ന് ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന പ്രകടനം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ധർണയോടെ സമാപിച്ചു. 
   സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ ഉദയൻ, ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായർ എന്നിവർ പങ്കെടുത്തു.
 കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരളസർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പൊളിച്ചെഴുതുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top