19 April Friday

വൈക്കം സത്യഗ്രഹ ശതാബ്ദി; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്‌ ഞായറാഴ്‌ച മന്ത്രി വി എൻ വാസവൻ പ്രധാന വേദിയായ വൈക്കം കായലോര ബീച്ച് സന്ദർശിച്ചപ്പോൾ

വൈക്കം
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ വിലയിരുത്തി.  ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് പ്രധാന വേദിയായ വൈക്കം ബീച്ചിലെ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി. സി കെ ആശ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത്, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം എന്നിവർ ഒപ്പമുണ്ടായി. വാർഷികാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top