02 July Wednesday

ജാഗ്രത കൈവിടാതെ സൗകര്യങ്ങളൊരുക്കി ആരോഗ്യ വിഭാഗം

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 

കോട്ടയം

ജില്ലയിൽ ആദ്യ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ കൂടുതൽ സൗകര്യങ്ങളൊരുക്കി ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ രോഗ ബാധിതർ ഉൾപ്പെടെ ഐസൊലേഷനിലുള്ളത് അഞ്ച്‌ പേരാണെങ്കിലും അത്യാവശ്യം വന്നാൽ നേരിടാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിനു പുറമെ ജില്ലയിലെ ജനറൽ ആശുപത്രികളിലും താലൂക്ക്തല സർക്കാർ ആശുപത്രികളും കണ്ടുവച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നിർമാണം പൂർത്തിയാക്കിയിട്ടുള്ള സർക്കാർ ആശുപത്രി കെട്ടിടം വരെ ഉപയോഗിക്കാൻ കഴിയുമെന്ന് ഡിഎംഒ പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ഉണ്ടായിട്ടുണ്ട്. പാലാ ജനറൽ ആശുപത്രി, രാമപുരം കമ്യൂണിറ്റി സെന്റർ കെട്ടിടം, ഉഴവൂർ കെ ആർ നാരായണൻ സെന്റർ എന്നിവയടക്കം മറ്റ് പ്രദേശങ്ങളിലെയും ആശുപത്രി കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തും.

  മെഡിക്കൽ കോളേജ് പേ വാർഡുകളും മറ്റ് കെട്ടിടങ്ങളും ഇതിനകം നീക്കിവച്ചിട്ടുണ്ട്‌. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കാലാവധി തീരാൻ ഇനിയും രണ്ടാഴ്ചയുണ്ട്. സെക്കൻഡറി നിരീക്ഷണം അതിലും സമയമെടുക്കും. പോസിറ്റീവാകുന്ന കേസിന്റെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളെയാണ് പ്രധാനമായും നിരീക്ഷണത്തിലാക്കുന്നത്. രണ്ടാഴ്ചക്ക് ശേഷം ചൊവ്വാഴ്ച ഒരു പുതിയ കേസുണ്ടായി. തുടർന്ന് കൂടുതൽ പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്‌ നടന്നുവരുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top