20 April Saturday

വീട്ടിൽ ഭക്ഷണമെത്തും; ഹോം ഡെലിവറി സജീവമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 കോട്ടയം

ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ എല്ലാ മേഖലക്കുമൊപ്പം ഭക്ഷണത്തിന്റെ ഹോം ഡെലിവറിയും മുടങ്ങിയിരുന്നു. നിലച്ചുപോയ മേഖല ഇപ്പോൾ ജീവൻ വീണ്ടെടുത്തിരിക്കുകയാണ്‌. വീട്ടിൽനിന്ന്‌ പുറത്തിറങ്ങാനാകാതെ കഴിയുന്നവർക്ക്‌ ഇവർ വലിയ ആശ്വാസമാകും. സ്വിഗ്ഗി, സൊമാറ്റോ മുതലായ വൻകിടക്കാർക്കു പുറമെ വീട്ടിൽ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നവരും ഓർഡറുകൾ ക്ഷണിച്ചുതുടങ്ങി. കോട്ടയം നഗര മേഖലയിൽ ഇത്തരത്തിൽ ഒന്നിലധികം സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങി.
  അവശ്യസാധനങ്ങൾ വരെ കിട്ടാതായ സാഹചര്യത്തിൽ ഓൺലൈൻ–- ഹോം ഡെലിവറി സംവിധാനം ഏറെ പ്രയോജനപ്പെടും. 
ഡെലിവറി വാഹനത്തിന്‌ പൊലീസ്‌ സ്‌റ്റേഷനിൽനിന്ന്‌ പാസുകൾ അനുവദിച്ചു. കോട്ടയം നഗരത്തിന്‌ പത്തു കിലോമീറ്റർ ചുറ്റളവിൽ ഭക്ഷണം നൽകാൻ ഇറഞ്ഞാൽ കേന്ദ്രീകരിച്ച്‌ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്ന സ്ഥാപനമുണ്ട്‌. നമ്പർ 9526192021. വീട്ടിൽതന്നെ കുടുംബാംഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണമാണ്‌ വിതരണം ചെയ്യുന്നത്‌. ഈരയിൽക്കടവ്‌ ബീറ്റോൾ ഓർഗാനിക്‌സിൽ ബന്ധപ്പെട്ടാൽ 90 രൂപക്ക്‌ ബിരിയാണി ലഭിക്കും. ഫോൺ 7012724048. വരുംദിവസങ്ങളിൽ കൂടുതൽ ഓണലൈൻ ഭക്ഷണ വിതരണ സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നാണ്‌ പ്രതീക്ഷ.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top