20 April Saturday

കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ 
യൂത്ത് സെന്ററിൽ ജില്ലാ പ്രസിഡന്റ് കെ ആർ അജയ് പതാക ഉയർത്തുന്നു

കോട്ടയം
കൂത്തുപറമ്പ് രക്തസാക്ഷി ദിനമായ വ്യാഴാഴ്‌ച  ‘വർഗീയതയ്ക്കും പൊതുമേഖല വിൽപ്പനയ്ക്കും എതിരെ സമരമാവുക ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുസമ്മേളനവും നടത്തി. കനത്തമഴയിലും ആവേശം ചോരാതെ യുവാക്കൾ റാലിയിൽ അണിനിരന്നു. രാവിലെ യൂണിറ്റ്, മേഖലാ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും നടത്തി.
  ഡിവൈഎഫ്‌ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റി കോട്ടയത്ത്‌ പള്ളിക്കോണത്ത് നടത്തിയ അനുസ്‌മരണ പരിപാടി സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ അരുൺ ഷാജി അധ്യക്ഷനായി. സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, പുത്തനങ്ങാടി ലോക്കൽ സെക്രട്ടറി പി എസ് സച്ചിദാനന്ദ നായ്‌ക്ക് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എസ് ബിനോയി സ്വാഗതവും പുത്തനങ്ങാടി മേഖലാ സെക്രട്ടറി  കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top