07 December Thursday

വേട്ടപ്പട്ടികൾ മുതൽ 
നിരോധിച്ച പിറ്റ്‌ബുൾ വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
കോട്ടയം
ചുറ്റുമതിലുള്ള പറമ്പിൽ പ്രധാന ഗേറ്റിന്‌ സമീപത്തെ ഷെഡ്ഡിലാണ്‌ റോബിൻ ജാേർജ്‌ നായ്‌ക്കളെ വളർത്തിയിരുന്നത്‌. 13 നായ്‌ക്കളാണുള്ളത്‌. ഒരുലക്ഷം രൂപയ്‌ക്ക് മുകളിൽ വിലയുള്ള വേട്ടപ്പട്ടികളുടെ ഇനത്തിലുള്ളവയാണ്‌ കൂടുതലും. പരിശീലനത്തിനാണ്‌ നായ്‌ക്കളെ എത്തിച്ചതെന്നാണ്‌ പറയുന്നത്‌.  
പല വിദേശ രാജ്യങ്ങളും നിരോധിച്ച പിറ്റ്‌ ബുൾ, ഭീകര നായ്‌ക്കളുടെ വിഭാഗത്തിൽപെടുന്ന അമേരിക്കൻ ബുള്ളി  എന്നിവയും ഇയാളുടെ പക്കൽ ഉണ്ട്‌. ന്യൂസിലൻഡ്‌, ബെൽജിയം, ഫ്രാൻസ്, ഡെൻമാർക്ക്, പോളണ്ട്, ഫിൻലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ പിറ്റ് ബുൾ നിരോധിച്ചതാണ്. ഇന്ത്യയിൽ നിരോധിച്ചിട്ടില്ല.  മനുഷ്യനിലോ, മറ്റു മൃഗങ്ങളിലോ കടിച്ചാൽ  ജീവൻ പോയാൽ മാത്രമേ ഈ നായ്‌ പിന്മാറി പോകു. പല സ്ഥലത്തും അതിന്റെ ഉടമയെ വരെ കടിച്ച സംഭവമുണ്ടായിട്ടുണ്ട്‌. ഇതിന്റെ ഒരു കുട്ടിക്ക്  20,000 മുതൽ ഒരു ലക്ഷം വരെയാണ് വില.   ആക്രമണകാരികളുടെ വിഭാഗത്തിൽ പ്രധാനിയായ അമേരിക്കൻ ബുള്ളി ഇനത്തിൽപെടുന്ന രണ്ട്‌ നായ്‌ക്കളാണ്‌ റോബിനുള്ളത്‌. ഇവയെ വീടിനുള്ളിലാണ്‌ വളർത്തിയിരുന്നത്‌.  ബോക്സർ, ഷിറ്റ്സു, ഡോബർമാൻ(വേട്ടപ്പട്ടി ), ലാബർ ഡോഗ്‌, ബെൽജിയൻ മെനിലോയ്സ്( നായ്‌ക്കളിൽ ഏറ്റവും ബുദ്ധി ഉള്ളനായ), ജർമൻ ഷെപ്പേർഡ്‌, ഡാൽമേഷൻ, റോട്ട് വീലർ, ബീഗിൾ, ഗ്രേറ്റ് ഡെയിൻ എന്നിവയാണ്‌ മറ്റ്‌ നായ്‌ക്കൾ. രാത്രി കാലങ്ങളിൽ ഇവയെ എല്ലാം തുറന്നുവിടുന്നത്‌ നാട്ടിലാകെ ഭീതിയിലാക്കിയിരുന്നു. വേട്ടപ്പട്ടികൾക്ക്‌ ആളുകളെ കടിക്കാനുള്ള പരിശീലനമാണ്‌ ഇയാൾ നൽകിയിരുന്നത്‌.   വേട്ടപ്പട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ ഇയാൾ  ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top