17 April Wednesday

പ്ലസ്‌ടു ജില്ലക്ക്‌ 82.54 
ശതമാനം വിജയം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 കോട്ടയം

പ്ലസ്‌ടു പരീക്ഷയിൽ ജില്ലക്ക്‌ 82.54 ശതമാനം വിജയം. കഴിഞ്ഞവർഷത്തേക്കാൾ രണ്ട്‌ ശതമാനം കൂടുതലാണിത്‌. 2022ൽ ജില്ലയുടെ വിജയം 80.26 ആയിരുന്നു.
 ആകെ 131 സ്‌കൂളുകളിലായി പൊതുവിഭാഗത്തിൽ പരീക്ഷയെഴുതിയത്‌ 20,011 വിദ്യാർഥികളാണ്‌. ഇതിൽ 16,518 പേർ ഉന്നതപഠനത്തിന്‌ യോഗ്യത നേടി. 2,123 പേർ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്‌ നേടി. 
  ടെക്‌നിക്കൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 64.66 ശതമാനമാണ്‌ വിജയം. ആകെ 116 പേർ പരീക്ഷയെഴുതിയതിൽ 75 പേർ തുടർപഠനത്തിന്‌ യോഗ്യതനേടി. ആർക്കും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്‌ ഇല്ല.
  ഓപ്പൺ സ്‌കൂളിൽ വിജയശതമാനം 51.36 ആണ്‌. ആകെ 257 പേർ പരീക്ഷയെഴുതിയതിൽ 132 പേർ വിജയിച്ചു. മൂന്ന്‌ പേർക്ക്‌ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്‌ ഉണ്ട്‌. 
  വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ജില്ലയിൽ പരീക്ഷയെഴുതിയ 1,847 പേരിൽ 1,411 പേർ വിജയിച്ചു. വിജയശതമാനം 76.39. കഴിഞ്ഞവർഷം വിജയശതമാനം 68.27 ആയിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top