25 April Thursday
പൊലീസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം

സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കോട്ടയം
2013ൽ നിർത്തലാക്കിയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം സേനാവിഭാഗങ്ങൾക്ക് പുനസ്ഥാപിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള പൊലീസ്‌ അസോസിയേഷൻ 36–-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കണക്കിലെടുത്ത് ഇഎൽ സറണ്ടർ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണം എന്നതടക്കം പന്ത്രണ്ടോളം ആവശ്യങ്ങൾ ഉന്നയിച്ചു. വ്യാഴാഴ്‌ച നടക്കുന്ന പൊതുസമ്മേളനം രാവിലെ 10ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും.  
   ഈരയിൽകടവ്‌ ആൻസ്‌ കൺവൻഷൻ സെന്ററിൽ ആരംഭിച്ച സമ്മേളനം ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ബിനു കെ ഭാസ്കർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എസ്‌ ആർ ഷിനോദാസ് സംഘടനാ റിപ്പോർട്ടും  ജില്ലാ സെക്രട്ടറി കെ ടി അനസ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ വി അനിൽകുമാർ കണക്കും അവതിരപ്പിച്ചു. ക്രൈം ബ്രാഞ്ച് എസ്‌പി സാബു മാത്യു മുഖ്യാഥിതിയായി. കെപിഎ എക്‌സിക്യുട്ടീവ്‌ അംഗം എസ്‌ ജയരാജ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. പാലാ എസ്‌പി പി നിധിൻരാജ്, കെപിഎ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഇ വി പ്രദീപൻ, ഡിസിആർബി ഡിവൈഎസ്‌പി ടി ആർ ജയകുമാർ, കെപിഒഎ സെക്രട്ടറി എം എസ്‌ തിരുമേനി, കെപിഎ സംസ്ഥാന നിർവാഹകസമിതി അംഗം പി എസ് അജേഷ്‌കുമാർ, ജില്ലാ പൊലീസ് സൊസൈറ്റി സ്ഥാപകാംഗം സി എസ്‌ രാജപ്പൻ, സി പി തങ്കപ്പൻ, സ്വാഗതസംഘം ചെയർമാൻ ഇ എൻ സിബിമോൻ, ജനറൽ കൺവീനർ കെ കെ ജയരാജ് എന്നിവർ സംസാരിച്ചു.  
   വൈകിട്ട്‌ ചേർന്ന കുടുംബസംഗമം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമല ജിമ്മി ഉദ്‌ഘാടനം ചെയ്‌തു. കെപിഎ വൈസ് പ്രസിഡന്റ് പി ആർ രജ്ഞിത്‌കുമാർ അധ്യക്ഷനായി. അഡീഷണൽ എസ്‌പി എസ്‌ സുരേഷ്‌കുമാർ മുഖ്യാതിഥിയായി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കെപിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ്‌ അരുൺകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ, കെപിഎ സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ സുനിമോൾ രാജപ്പൻ, എസ്‌ സന്തോഷ്‌, ജില്ലാ എക്‌സി. അംഗം ബി അഭിലാഷ്‌ എന്നിവർ സംസാരിച്ചു. തുടർന്ന്‌ രഞ്ജിത്‌ ഗുരുക്കളും സംഘവും അവതരിപ്പിച്ച ആയോധന വാദ്യ സംഗമം, രാജേഷ് മണിമല അവതരിപ്പിക്കുന്ന സംഗീത ചിത്രസമന്വയം, പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top