29 March Friday

കർഷക സത്യഗ്രഹം 66 ദിവസം പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

സംയുക്ത കർഷകസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം 66‐ാം ദിവസം  ഫാ. സക്കറിയ പാലക്കാട്‌ ഉദ്‌ഘാടനംചെയ്യുന്നു

കോട്ടയം
ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കോട്ടയത്ത്‌‌ സംയുക്ത കർഷകസമിതി നടത്തിവരുന്ന അനിശ്‌ചിതകാല സത്യഗ്രഹം 66 ദിവസം പിന്നിട്ടു‌.
വ്യാഴാഴ്‌ച നടന്ന സമരം ഫാ. സക്കറിയ പാലക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. ബാബു പറപ്പള്ളിമറ്റം അധ്യക്ഷനായി. 
കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, സംസ്ഥാനകമ്മിറ്റി അംഗം പി എൻ ബിനു, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം സുധിൻ സതീശ്‌, കിസാൻസഭ ജില്ലാ സെക്രട്ടറി ദാസപ്പൻ, കർഷകസംഘം ഏരിയ വൈസ് പ്രസിഡന്റ്‌ എം ആർ ഹരിദാസ്‌, അജയൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ.ആർ സദാശിവൻ നായർ എന്നിവർ സംസാരിച്ചു. 
കർഷകസംഘം അയർക്കുന്നം ഏരിയ സെക്രട്ടറി ടി എസ്‌ ജയൻ സ്വാഗതവും, ഏരിയ ജോയിന്റ്‌ സെക്രട്ടറി ടി വി മോഹൻകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top